സുധാകരന്‍ അവര്‍കള്‍ അറിയുന്നതിന്, കേരളത്തിലെ സ്ത്രീകള്‍ പറയുന്നു: ‘ഞങ്ങള്‍ക്ക് ആര്‍ത്തവമുണ്ട്, അത് അശുദ്ധമല്ല’ #WomenAreNotImpure

ആര്‍ത്തവം അശുദ്ധമാണെന്ന കോണ്‍ഗ്രസ് ബിജെപി, കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവനയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തം. ആര്‍ത്തവത്തെ കുറിച്ച് തുുറന്നു പറഞ്ഞാണ് സ്ത്രീകള്‍ പ്രതിരോധം തിര്‍ക്കുന്നത്.

#WomenAreNotImpure എന്ന ഹാഷ്ടാഗില്‍ നടക്കുന്ന ക്യാമ്പയിനില്‍ നിരവധി പേരാണ് ഭാഗമാകുന്നത്. അശുദ്ധമായത് ആര്‍ത്തവമല്ലെന്നും ആണധികാര മേല്‍ക്കോയ്മയാണെന്നും പലരും തുറന്നു പറയുന്നു.

ട്വിറ്ററിലും ഫേസ്ബുക്കിലും തങ്ങള്‍ക്ക് ആര്‍ത്തവത്തിന്റെ പേരില്‍ നേരിടേണ്ടി വന്നിട്ടുള്ള അവഗണനകളെ കുറിച്ചും നിരവധി പെണ്‍കുട്ടികള്‍ കുറിച്ചു.

ആര്‍ത്തവം അശുദ്ധിയാണെന്ന് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരനും പറഞ്ഞിരുന്നു. സുധാകരനെ പേരെടുത്ത് പരാമള്‍ശിച്ചാണ് പലരും തങ്ങളുടെ അനുഭവങ്ങള്‍ പറഞ്ഞിട്ടുള്ളത്.

#WomenAreNotImpure

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News