നൂറ്റി എ‍ഴുപത്തിയഞ്ച് പുതുമുഖങ്ങളുമായി ഐക്കരക്കോണത്തെ ഭിഷഗ്വരന്മാർ തീയറ്ററുകളിലെത്തി

നൂറ്റി എ‍ഴുപത്തിയഞ്ച് പുതുമുഖങ്ങളുമായി ഏരീസ് ഗ്രൂപ്പ് നിർമ്മിക്കുന്ന ചിത്രം ഐക്കരക്കോണത്തെ ഭിഷഗ്വരന്മാർ തീയറ്ററുകളിലെത്തി. ബിജു മജീദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ മു‍ഴുവൻ വരുമാനവും പ്രളയ ബാധിതർക്ക് നൽകാനാണ് തീരുമാനം.

കൂടുതൽ ഭാഷകളിൽ കൂടുതൽ വിദേശ രാജ്യങ്ങളിൽ പ്രദർശനത്തിനെത്തുന്ന ചിത്രം എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.

സാമൂഹിക പ്രതിബദ്ധതാ ഫണ്ട് ഉപയോഗിച്ച് യു എ ഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പ് നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഐക്കരക്കോണത്തെ ഭിഷഗ്വരന്മാർ.

ബിജുമജീദ് സംവിധാനം ചെയ്യുന്ന ചിത്രം സംസ്ഥാനത്ത് നൂറോളം തീയറ്ററുകളിൽലാണ് പ്രദർശനത്തിനെത്തിയത്.ചിത്രത്തിൽ നിന്ന് ലഭിക്കുന്ന മു‍ഴുവൻ വരുമാനവും പ്രളയ ബാധിതർക്ക് നൽകാനാണ് അണിയറപ്രവർത്തകരുടെ തീരുമാനം.

മലയാളത്തിന് പുറമെ പത്തോളം ഭാഷകളിലും ചിത്രം തീയറ്ററുകളിൽ എത്തും.ഈ മാസം തന്നെ ചിത്രം മറ്റ് 15 രാജ്യങ്ങലിലും പ്രദർശിപ്പിക്കും.ചിത്രത്തിന്‍റെ മു‍ഴുവൻ വരുമാനവും പ്രളയ ബാധിതർക്ക് നൽകാനാണ് തീരുമാനം.

ഐക്കരക്കോണം എന്ന ഗ്രാമത്തിലെ മനുഷ്യരുടെ ജീവിതം പറഞ്ഞുപോകുന്ന ചിത്രത്തിന് ലെബനാനിൽ റിലീസ് ചെയ്യുന്ന ആദ്യ ഇന്ത്യൻ സിനിമ എന്ന പ്രത്യേകതകൂടിയുണ്ട്. ഇൻഡിവുഡ് ടാലന്‍റ് ഹണ്ട് ദേശീയതലത്തിൽ നടത്തിയ ഒാഡീഷനിൽ നിന്ന് തെരഞ്ഞെടുത്ത പ്രതിഭകളാണ് സിനിമയിലെ പ്രധാനകഥാപാത്രങ്ങൾ.

ഇവരെക്കൂടാതെ ലാലുഅലക്സ്.ശിവജിഗുരുവായൂർ,സുനിൽ സുകത,പാഷാണം ഷാജി,ജാഫർ ഇടുക്കി,സീമാ ജീ നായർ എന്നിവരും ചിത്രത്തിൽ
എത്തുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News