എറണാകുളത്ത്‌ അഭിമന്യു സ്‌മാരക വിദ്യാര്‍ത്ഥി സേവന കേന്ദ്രം; അഭിമന്യു ഫണ്ടിലേക്ക്‌ ലഭിച്ചത്‌ 3.1 കോടി രൂപ

സി.പി.ഐ (എം) ആഹ്വാനം ചെയ്‌ത അഭിമന്യു രക്തസാക്ഷി ഫണ്ടിലേക്ക്‌ 3 കോടി,10 ലക്ഷത്തി ,74 ആയിരത്തി,887 രൂപ ലഭിച്ചു. ഇടുക്കി ജില്ലാ കമ്മറ്റി 71 ലക്ഷം രൂപയും, എറണാകുളം ജില്ലാ കമ്മിറ്റിയുടെ ഫെഡറല്‍ ബാങ്ക്‌ അക്കൗണ്ടില്‍ കൂടി 2 കോടി,39 ലക്ഷത്തി,74 ആയിരത്തി,887 രൂപയുമാണ്‌ ലഭിച്ചത്‌.

വട്ടവടയില്‍ വിലയ്‌ക്കുവാങ്ങിയ പത്തുസെന്റ്‌ സ്ഥലത്ത്‌ അഭിമന്യുവിന്റെ കുടുംബത്തിന്‌ നിര്‍മ്മിയ്‌ക്കുന്ന വീടിന്റെ പണി പൂര്‍ത്തീകരിക്കാറായി. സഹോദരിയുടെ പേരില്‍ 10 ലക്ഷം രൂപയും, അച്ഛന്റേയും അമ്മയുടേയും പേരിലുള്ള സംയുക്ത അക്കൗണ്ടില്‍ 25 ലക്ഷം രൂപയും നിക്ഷേപിയ്‌ക്കും.

എറണാകുളം നഗരത്തില്‍ അഭിമന്യു സ്‌മാരകമായ വിദ്യാര്‍ത്ഥി സേവന കേന്ദ്രം നിര്‍മ്മിയ്‌ക്കും. വിദ്യാര്‍ത്ഥികള്‍ക്ക്‌ മത്സരപരീക്ഷകള്‍ക്കുള്ള പരിശീലനം, ആധുനിക ലൈബ്രററി, താമസത്തിനുള്ള ഡോര്‍മെറ്ററികള്‍, വര്‍ഗ്ഗീയവിരുദ്ധ പാഠശാല എന്നിവയെല്ലാം ഉള്‍ക്കൊള്ളുന്ന കേന്ദ്രമാണ്‌ വിഭാവനം ചെയ്യുന്നത്‌.

അഭിമന്യുവിനോടൊപ്പം കുത്തേറ്റ അര്‍ജ്ജുന്റെ ചികിത്സാചെലവും വഹിക്കും.
രക്തസാക്ഷി ഫണ്ട്‌ പിരിവ്‌ വിജയിപ്പിച്ച മുഴുവനാളുകള്‍ക്കും സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ നന്ദി രേഖപ്പെടുത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News