പതിയെയൊ‍ഴുകുന്ന പ്രണയ നദിയാണ് ’96’ ; ഹൃദയം കൊണ്ടാണ് നിങ്ങള്‍ ഈ സിനിമ കാണേണ്ടത്

തിയേറ്ററികളിലെത്തുന്നതിന് മുന്നേ തന്നെ സിനിമാ ആസ്വാദകരുടെ മനസില്‍ കയറിയ സിനിമയാണ് റാമിന്‍റെയും ജാനുവിന്‍റെയും ജീവിതം പറയുന്ന 96.

ഹൃദയം കൊണ്ടാണ് നിങ്ങള്‍ സിനിമ കണ്ടതെങ്കില്‍ തീര്‍ച്ചയായും ഇവരോട് നിങ്ങള്‍ക്ക് പ്രണയം തോന്നിയിട്ടുണ്ടാവും.

ഇ സന്ദര്‍ഭങ്ങളിലൂടെ നിങ്ങളും ജീവിച്ചിട്ടുണ്ടാവും എന്നത് തീര്‍ച്ച. അല്ലെങ്കില്‍ ഇങ്ങനെയൊക്കെ ആവുമ്പോള്‍ കൂടെയല്ലെ നമ്മള്‍ ജീവിക്കുന്നത്.

വേഗതയുള്ള വിഷ്വലുകളും കഥപറച്ചിൽ രീതിയുമുണ്ടായാൽ മാത്രമേ ഒരു സിനിമയ്ക്ക് കാഴ്ചക്കാരനെ പിടിച്ചിരുത്താനാവൂ എന്ന് വിശ്വസിക്കുന്നവർക്ക് നടത്താവുന്ന ബിലോ ആവറേജ് തെരഞ്ഞെടുപ്പ് തന്നെയാണീ ചിത്രം..

കഥയിലേക്ക് കയറിച്ചെന്ന് കഥാപാത്രങ്ങൾക്കൊപ്പം കരഞ്ഞും ചിരിച്ചും കാണേണ്ടതാണ് സിനിമയെന്ന മതം കാത്തുസൂക്ഷിക്കുന്നവർക്ക് പക്ഷേ 96ന് ടിക്കറ്റെടുക്കാം, ധൈര്യമായി.

മറന്നു പോവരുത് ആവുന്നതിന്‍റെ പരമാവധി പതിഞ്ഞ താളത്തിലൊഴുകുന്നൊരു പ്രണയ കഥയാണിത്‌. ചടുലതയുടെ ആരാധാകർക്ക്‌ വിട്ടുനിൽക്കുകയാവാം.

ഹൃദയം കൊണ്ട്‌ സിനിമ കാണുന്നവർക്ക്‌ പക്ഷേ തിയേറ്റർ വിട്ടിറങ്ങുമ്പോഴും ബാക്കിയാവുന്നൊരു പിടച്ചിലിന്‍റെ പേരുകൂടെയാവും 96

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News