ഏത് താന്ത്രിക വിധി പ്രകാരമാണ് ശബരിമലയിൽ സ്ത്രീ പ്രവേശനം നിഷേധിച്ചത്; വേദ ഗ്രന്ഥങ്ങൾ കാട്ടി വിശദീകരിച്ചാൽ താൻ പോകില്ല;  അയ്യപ്പനെ കാണാൻ എനിക്ക് ശബരിമലക്ക് പോകണമെന്നില്ല കണ്ണടച്ചാൽ അയ്യപ്പനെ കാണാമെന്നും മേതില്‍ ദേവിക 

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ നിലപാടുമായി നർത്തകി മേതിൽ ദേവിക . ഏത് താന്ത്രിക വിധി പ്രകാരമാണ് ശബരിമലയിൽ സ്ത്രീ പ്രവേശനം നിഷേധിച്ചതെന്ന് വിശദീകരിക്കരിക്കാമോ എന്ന് മേതിൽ ദേവിക. താൻ വായിച്ച പുസ്തകങ്ങളിലെവിടെയും സ്ത്രീ പ്രവേശനം നിഷേധിച്ചതായി കാണുന്നില്ലെന്നും ദേവിക പീപ്പിളിനോട് പറഞ്ഞു .

വേദ ഗ്രന്ഥങ്ങൾ കാട്ടി വിശദീകരിച്ചാൽ താൻ പോകില്ലെന്നും അവർ കൂട്ടി ചേർത്തു . ശബരിമലയിൽ കയറിയത് കൊണ്ട് മാത്രം സ്ത്രീ ശാക്തീകരണം ആവില്ലെന്നും അവർ പീപ്പിളിനോട് പറഞ്ഞു.

ശബരിമലയിൽ സ്ത്രീകളെ കയറ്റാത്തത് ഒരു തരത്തിൽ ചോദ്യം ചെയ്യപ്പെടേണ്ടത് തന്നെയാണ് . സുരക്ഷ പ്രശ്നങ്ങളും , അയ്യപ്പന്റെ ബ്രഹ്മചര്യവും ആണ് അതിന് ആധാരമായി പറയുന്നതെങ്കിൽ അതൊന്നും നിലനിൾക്കുന്ന വാദഗതിയല്ല .

ഞാൻ വായിച്ച കൃതികളിൽ കൃതികളിലൊന്നും അത് കാണുന്നില്ല . സുരക്ഷയാണ് പറയുന്നതെങ്കിൽ 10 വയസിന് താഴെയുള്ള പെൺകുട്ടികളും , 50 വയസിന് മുകളിൽ ഉള്ള സ്ത്രീകളും അത്ര സുരക്ഷിതരെന്ന് പറയാൻ ആവില്ല .

പോകുന്ന എല്ലാ ആണ്ണുങ്ങളും ക്യതമായി വ്രതശുദ്ധിയോടെ പോകുന്നു എന്ന് പറയാൻ ആവില്ല . എനിക്ക് അയ്യപ്പനെ കാണാൻ ശബരിമലക്ക് പോകണം എന്നില്ല കണ്ണടച്ചാൽ എനിക്ക് അയ്യപ്പനെ കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News