ആരാധനാലയങ്ങളിലടക്കം സ്ത്രീകള്‍ക്ക് തുല്യ പ്രാധാന്യം നല്‍കണം; ശബരിമല സ്ത്രീ പ്രവേശനത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിന് പൂര്‍ണ പിന്തുണയെന്ന് സിപിഐഎം കേന്ദ്ര കമ്മറ്റി

ശബരിമല സ്ത്രീ പ്രവേശനത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിന് സിപിഐഎം കേന്ദ്ര കമ്മറ്റിയുടെ പൂര്‍ണ പിന്തുണ. സ്ത്രീകളോട് വിവേചനം പാടില്ലെന്നും ആരാധനാലയങ്ങളിലടക്കം സ്ത്രീകള്‍ക്ക് തുല്യ പ്രാധാന്യം നല്‍കണമെന്നുമാണ് സിപിഐഎം കേന്ദ്ര കമ്മറ്റിയുടെ നിലപാട്.

അതേസമയം നിക്ഷ്പക്ഷ സ്ഥാപനമാവേണ്ട തെരഞ്ഞെടുപ്പു കമ്മീഷന്റെ ഇടപെടല്‍ സംശയം ഉളവാകുന്നുണ്ടെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു.

മൂന്ന് ദിവസം ദില്ലിയില്‍ നീണ്ടു നില്‍ക്കുന്ന സിപിഐഎം കേന്ദ്ര കമ്മിറ്റിയോഗമാണ് ശബരിമല സ്ത്രീ പ്രവേശനത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിന് പിന്തുണയറിയിച്ചത്. സ്ത്രീകളോട് വിവേചനം പാടില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു.

ആരാധനാലയ ങ്ങളിലടക്കം സ്ത്രീകള്‍ക്ക് തുല്യ പ്രാധാന്യം ലഭിക്കണം എന്നതാണ് പാര്‍ട്ടി നിലപാടെന്നും കേന്ദ്ര കമ്മിറ്റി വിലയിരുത്തി. കേരളത്തിലെ സ്ഥിതിഗതികള്‍ സംസ്ഥാന ഘടകം കേന്ദ്ര കമ്മറ്റിയില്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേസമയം വരാനിരിക്കുന്ന 5 സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസുമായി സഹകരണം വേണ്ടെന്ന് കേന്ദ്രകമ്മറ്റി തീരുമാനിച്ചു.

മധ്യപ്രദേശിലും രാജസ്ഥാനിലും കോണ്‍ഗ്രസ് ഇതര സഘ്യത്തിന്റെ ഭാഗമാകാനാണ് പാര്‍ട്ടി തീരുമാനം. തെലുങ്കാനയില്‍ ബഹുജന ഇടത് മുന്നണിക്കൊപ്പവും തെരഞ്ഞെടുപ്പിനെ നേരിടും. തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്ത സമ്മേളനം വിളിച്ചതും തുടര്‍ന്ന് മാറ്റി വെച്ചതും സംശയം ഉളവാക്കുന്ന കാര്യമാണ്.

നിക്ഷ്പക്ഷ സ്ഥാപനമാവേണ്ട തെരഞ്ഞെടുപ്പു കമ്മീഷന്റെ ഇടപെടല്‍ ശരിയായ രീതിയിലല്ലെന്നും സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു.

കേന്ദ്ര സര്‍ക്കാരിനെതിരെ ഉയരുന്ന കര്‍ഷകരുടെയും യുവജനങ്ങളുടെയും വിദ്യാര്‍ത്ഥി സംഘടനകളുടെയും പ്രതിഷേധ സമരങ്ങള്‍ എങ്ങനെ മുന്നോട്ട് കൊണ്ട് പോകും എന്ന കാര്യത്തില്‍ കേന്ദ്ര കമ്മിറ്റി തുടര്‍ ദിവസങ്ങളില്‍ തീരുമാനമെടുക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News