ദിലീപ് വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് അമ്മ ജനറല്‍ബോഡി; ഇക്കാര്യം രേഖാമൂലം അവരെ അറിയിക്കും: മോഹന്‍ലാല്‍

ദിലീപ് വിഷയവുമായി ബന്ധപ്പെട്ട് നടിമാരുടെ കത്തിൽ അമ്മ എക്സിക്യുട്ടീവിന് തീരുമാനമെടുക്കാനാകില്ലെന്ന് മോഹൻലാൽ.

നടിമാരുടെ ആവശ്യത്തിൽ ജനറൽ ബോഡിക്കേ തീരുമാനമെടുക്കാൻ കഴിയൂ എന്നാണ് നിയമോപദേശം. ഇക്കാര്യം അവരെ രേഖാമൂലം അറിയിക്കുമെന്നും അമ്മ പ്രസിഡന്റ് മോഹൻലാൽ പറഞ്ഞു.

ദിലീപിനെതിരെ ഔദ്യോഗികമായി നടപടി എടുക്കുന്നതുൾപ്പടെയുള്ള ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി അമ്മ അംഗങ്ങളായ രേവതി, പാർവ്വതി, പത്മപ്രിയ എന്നിവർ പലതവണ സംഘടന നേതൃത്വത്തിന് കത്തയച്ചിരുന്നു.

ചൊവ്വാഴ്ചക്കകം ഇക്കാര്യത്തിൽ തീരുമാനമുണ്ടാകണം എന്നാണ് ഏറ്റവും ഒടുവിലായി അയച്ച കത്തിലെ പ്രധാന ആവശ്യം.

ഈ സാഹചര്യത്തിലാണ് അമ്മ എക്സിക്യുട്ടീവ് യോഗം കൊച്ചിയിൽ ചേർന്നത്. നിരവധി വിഷയങ്ങൾ ചർച്ച ചെയ്ത കൂട്ടത്തിൽ ഇക്കാര്യവും ചർച്ച ചെയ്തു എന്നാണ് പ്രസിഡണ്ട് മോഹൻലാൽ അറിയിച്ചത്.

നടിമാർ ഉന്നയിച്ച ആവശ്യത്തിൽ എക്സിക്യുട്ടീവിന് തീരുമാനമെടുക്കാനാകില്ലെന്നും ജനറൽ ബോഡിക്ക് മാത്രമെ അതിന് അധികാരമുള്ളൂ എന്നാണ് തങ്ങൾക്ക് ലഭിച്ച നിയമോപദേശം.

അതിനാൽ അത് വരെ കാത്തിരിക്കേണ്ടി വരുമെന്ന് അവരെ അറിയിക്കുമെന്നും മോഹൻലാൽ പറഞ്ഞു.
ദിലീപ് ഇപ്പോൾ സംഘടനയ്ക്കകത്തോ പുറത്തോ എന്ന ചോദ്യത്തിന് മോഹൻലാലിന്‍റെ പ്രതികരണം ഇങ്ങനെ

“അതൊക്കെ നിങ്ങൾക്കറിയാവുന്ന കാര്യമല്ലെ. അക്കാര്യമെന്തിനാണ് ഇടയ്ക്കിടെ ചോദിക്കുന്നത് ”

പ്രളയദുരിതാശ്വാസ നിധിയിലേയ്ക്ക് പണം സ്വരൂപിക്കുന്നതിനായി താരങ്ങളെ ഉൾപ്പെടുത്തി ഗൾഫിൽ മെഗാഷോ സംഘടിപ്പിക്കുന്നതിനെക്കുറിച്ചും ചർച്ച ചെയ്തുവെന്നും മോഹൻലാൽ അറിയിച്ചു.

ജനറൽ സെക്രട്ടറി ഇടവേള ബാബു, വൈസ് പ്രസിഡന്റുുമാരായ ജഗദീഷ്, ഗണേഷ്, എന്നിവരെ കൂടാതെ മറ്റ് എക്സിസിക്കുട്ടീവ് അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News