എനിക്ക് തെറ്റുപറ്റിയിട്ടില്ല; ഇഷ്ട ഭക്ഷണത്തില്‍ പോലും തിരഞ്ഞെടുപ്പ് നടത്തുമ്പോള്‍ ചില കാര്യങ്ങളില്‍ മാത്രം എന്തിന് മടിക്കണം: ഗായിക മഞ്ജരി

വിവാഹ മോചനം ഒരു തെറ്റായി താന്‍ കാണുന്നില്ലെന്ന് ഗായിക മഞ്ജരി. അത് തന്‍റെ ജീവിതത്തിലെ ഒരു കറുത്ത അധ്യായമല്ല മറിച്ച് എറ്റവും നല്ല തീരുമാനമായി കാണാനാണ് താന്‍ ആഗ്രഹിക്കുന്നത്.

ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഗായിക മനസു തുറന്നത്. വിവാഹ മോചനമെന്നത് തന്‍റെ ജീവിതത്തിലെ എറ്റവും സന്തോഷകരമായ തീരുമാനമായിരുന്നു.

ഇന്നത്തെ കാലത്ത് ഒരു ഡാര്‍ക്ക് ക്ലൗഡായി അല്ലെങ്കില്‍ ഒരു ബ്ലാക് മാര്‍ക്കായൊന്നും താന്‍ അതിനെ കാണുന്നില്ല. പുതിയ കാലത്ത് ഒരുപാട് ബന്ധങ്ങള്‍ നമ്മള്‍ക്ക് ചുറ്റും നടക്കുന്നുണ്ട് നിയമപരമല്ലെന്ന ഒരു വ്യത്യാസം മാത്രമെ ഞാന്‍ അതില്‍ കാണുന്നുള്ളു.

ഇതിനി ശേഷമാണ് ഞാന്‍ എന്നെ തന്നെ അനലൈസ് ചെയ്ത് തുടങ്ങുന്നത്. മുംബൈയില്‍ താമസിക്കുന്നതിനാല്‍ ഒരുപാട് കാര്യങ്ങള്‍ ഒരു മനുഷ്യനെന്ന നിലയില്‍ തനിക്ക് പഠിക്കാന്‍ ക‍ഴിഞ്ഞെന്നു മഞ്ജരി പറഞ്ഞു.

ഇഷ്ടപ്പെട്ട ഭക്ഷണത്തില്‍ പോലും നമ്മള്‍ തിരഞ്ഞെടുപ്പുകള്‍ നടത്തുന്ന നമ്മള്‍ എന്തിനാണ് പിന്നെ ഇതില്‍ ഒരു തെറ്റ് കാണുന്നതെന്നും മഞ്ജരി കൂട്ടി ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News