ആശ്വാസ വാര്‍ത്ത: ”ലക്ഷ്മി കണ്ണുകള്‍ തുറന്നു, സംസാരിക്കുന്നതെല്ലാം കേള്‍ക്കാന്‍ സാധിക്കും”

തിരുവനന്തപുരം: വാഹനാപകടത്തെത്തുടര്‍ന്ന് ചികില്‍സയില്‍ കഴിയുന്ന ബാലഭാസ്‌ക്കറിന്റെ ഭാര്യ കണ്ണ് തുറന്നുവെന്ന് ആശ്വാസ വാര്‍ത്ത.

ബാലഭാസ്‌കറിന്റെ ഏറ്റവുമടുത്ത സുഹൃത്തും സംഗീതജ്ഞനുമായ സ്റ്റീഫന്‍ ദേവസ്സിയാണ് ഫേസ്ബുക്ക് ലൈവിലൂടെ ഇക്കാര്യം അറിയിച്ചത്

”ലക്ഷ്മിയെക്കുറിച്ച് ഒരുപാട് പേര്‍ അന്വേഷിക്കുന്നുണ്ട്. ഞാന്‍ ഡോക്ടറുമായി സംസാരിച്ചിരുന്നു. ലക്ഷ്മി കണ്ണുകള്‍ തുറന്നു. ബോധത്തിലേക്ക് തിരിച്ചുവന്നിട്ടുണ്ട്.’

”നമ്മള്‍ സംസാരിക്കുന്നതെല്ലാം കേള്‍ക്കാന്‍ ഇപ്പോള്‍ ലക്ഷ്മിക്ക് സാധിക്കും. പക്ഷെ തിരിച്ചൊന്നും പറയാന്‍ കഴിയില്ല. ലക്ഷ്മിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും അവര്‍ ജീവിതത്തിലേക്ക് മടങ്ങി വരുമെന്നും തന്നെയാണ് ഡോക്ടര്‍മാര്‍ ഉറപ്പ് നല്‍കുന്നത്.”-സ്റ്റീഫന്‍ പറഞ്ഞു.

തിങ്കളാഴ്ച ആകുമ്പോഴേയ്ക്കും ലക്ഷ്മിയെ വെന്റിലേറ്ററില്‍ നിന്നും ഐസിയുവിലേക്ക് മാറ്റുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായും സ്റ്റീഫന്‍ പറഞ്ഞു.

ബാലുവിനും മകള്‍ക്കും സംഭവിച്ചത് ലക്ഷ്മി അറിയുമ്പോള്‍ എങ്ങനെ താങ്ങുമെന്ന് അറിയില്ല. ഇരുവരുടേയും കുടുംബം ഇക്കാര്യം എങ്ങനെ ലക്ഷ്മിയെ അറിയിക്കും എന്ന് വിഷമിച്ചിരിക്കുകയാണെന്നും എല്ലാം അറിയുമ്പോള്‍ ലക്ഷ്മിക്ക് അതിജീവിക്കാന്‍ കഴിയട്ടെ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാമെന്നും സ്റ്റീഫന്‍ ലൈവില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News