കെഎസ്ആര്‍ടിസി ഒാണ്‍ലൈന്‍ റിസര്‍വ്വേഷന്‍ കൗണ്ടറുകളില്‍ ഇനി കുടുംബശ്രീ പ്രവര്‍ത്തകര്‍

കെ എസ് ആര്‍ ടി സി ഒാണ്‍ലൈന്‍ റിസര്‍വ്വേഷന്‍ കൗണ്ടറുകള്‍ കുടുബശ്രീക്ക് നല്‍കി ടോമിന്‍ തച്ചങ്കരി ഉത്തരവിട്ടു. ആദ്യ പടിയായി 24 സ്റ്റേഷനുകളില്‍ പദ്ധതി നടപ്പിലാക്കാനാണ് തീരുമാനം. അടുത്ത ആ‍ഴ്ച്ചയോടെ പ്രവര്‍ത്തനം ആരംഭിക്കാണാണ് മാനേജ്മെന്‍റിന്‍റെ തീരുമാനം.

കെ എസ് ആര്‍ ടി സിയുടെ എല്ലാ ഡിപ്പോകള്‍ കേന്ദ്രീകരിച്ചും ഒാണ്‍ലൈന്‍ റിസര്‍വ്വേഷന്‍ സം‍വിധാനം നടപ്പിലാക്കാനാണ് മാനേജ്മെന്‍റ് ഉദ്യേശിക്കുന്നത്. കരാര്‍ ലഭിച്ചതിന് പിന്നാലെ 100 സ്ത്രീകള്‍ക്ക് കുടുബശ്രീ പരിശീലനം നല്‍കി വരികയാണ് .

സ്റ്റേഷനുകള്‍ സ്ഥലം വിട്ട് നല്‍കും, വാടക,വൈദ്യുതി എന്നീവയടക്കം മറ്റെല്ലാ ചിലവുകളും കുടുബശ്രീ തന്നെ വഹിക്കും. നേരത്തെ റിസര്‍വ്വേഷന്‍ കരാര്‍ എറ്റെടുത്തിരുന്ന കമ്പനിക്ക് നല്‍കിയത് പോലെ 4.5 ശതമാനം കമ്മീഷന്‍ കുടുംബശ്രീക്ക് ലഭിക്കും.

ടിക്കറ്റ് എടുക്കാനുളള തുക അഡ്വാന്‍സ് ആയി കെ എസ് ആര്‍എടി സി മാനേജ്മെന്‍റിന് കുടുമ്പശ്രീ നല്‍കണം.ടോപ്പ് അപ്പ് റീച്ചാര്‍ജ് മോഡലിലാണ് ടിക്കറ്റ് ബുക്കിംഗ് സംവീധാനം കുടുംബശ്രീക്ക് നല്‍കിയിരിക്കുന്നത് .

വയനാട് ജില്ലയില്‍ ആറ് കേന്ദ്രങ്ങളും, എറണാകുളം ,പാലക്കാട് ,തൃശൂര്‍ എന്നീ ജില്ലകളില്‍ രണ്ട് കേന്ദ്രങ്ങളും,പത്തനംതിട്ട ഒ‍ഴികെയുളള മറ്റ് ജില്ലകളില്‍ ഒരോ കേന്ദ്രവും ആദ്യപടിയായി തുറക്കാനാണ് കെഎസ്ആര്‍ടിസി മാനേജ്മെന്‍റ് കുടുംബശ്രീയുമായി ധാരണയിലെത്തിയത് . വരുന്ന 16 -ാം തീയതി മുതല്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനമാരംഭിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here