ചെറുതോണി അണക്കെട്ട് അടച്ചു

ഇടുക്കി – ചെറുതോണി അണക്കെട്ട് അടച്ചു. മഴ ശക്തിപ്പെടില്ലെന്ന കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പിനെ തുടർന്നാണ് അണക്കെട്ടിന്റെ ഷട്ടർ അടച്ചത്. ഇന്നലെ പകൽ 11 മണിക്കാണ് അണക്കെട്ടിന്റെ ഒരു ഷട്ടർ 70 സെ.മീറ്റർ ഉയർത്തി 50 ഘനമീറ്റർ വെള്ളം ഒഴുക്കിവിടാൻ തുടങ്ങിയത്.

പരമാവധി സംഭരരണ ശേഷി 2403 അടിയായ അണക്കെട്ടിൽ ഇപ്പോൾ 2387 അടി വെള്ളമുണ്ട്. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പിൽ നേരിയ വർധനയുണ്ട്. ഇപ്പോൾ 133 അടിക്ക് മുകളിലാണ് ജലനിരപ്പ് .

ജില്ലയിൽ സഞ്ചാരികൾക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു. അതേസമയം ഹൈറേഞ്ചിലേക്കുള്ള രാത്രി യാത്രയ്ക്ക് ഏർപ്പെടുത്തിയ നിരോധനം ചൊവ്വാഴ്ച വരെ തുടരുമെന്ന് കലക്ടർ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel