പ്രളയ കെടുതി; കേരത്തിനു സഹായ ഹസ്തവുമായി കുവൈറ്റ് പ്രവാസി സമൂഹം

പ്രളയ കെടുതിയിൽ നിന്നും അതിജീവനത്തിന്റെ പാതയിലേക്ക് നീങ്ങുന്ന കേരത്തിനു സഹായ ഹസ്തവുമായി കുവൈറ്റ് പ്രവാസി സമൂഹം. നോർക്ക ഡയറക്ടർ ഡോക്ടർ രവി പിള്ളയുടെ നേതൃത്വത്തിൽ കുവൈറ്റിൽ നിന്നുളള ലോക കേരള സഭാ അംഗങ്ങൾ വിളിച്ചു ചേർത്ത സാമൂഹ്യ സാംസ്കാരിക സംഘടനകളുടെ നേതൃ സമ്മേളനമാണ് പുതിയ കേരളം നിമ്മിതിക്കു പിന്തുണ വാഗ്ദാനം ചെയ്തത്.

നൂറുക്കണക്കിന് ആളുകൾ പങ്കെടുത്ത സമ്മേളനത്തിൽ ചെറുതും വലുതുമായ സഹായങ്ങൾ
സംഘടനാ നേതാക്കൾ പ്രഖ്യാപിക്കുകയും ചെയ്തു.

കേരളത്തിന്റെ പുനഃനിർമ്മിതിക്ക് സഹായമഭ്യർത്ഥിച്ചു കുവൈറ്റ് സന്ദർശിക്കുന്ന വ്യവസായ മന്ത്രി ഇ.പി.ജയരാജന്റെ സന്ദർശനം വിജയകരമാക്കാനും നേതൃ സമ്മേനം തീരുമാനിച്ചു.

അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്കൂളില്‍ നടന്ന സമ്മേളനത്തിൽ പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ.അജിത്കുമാർ അദ്ധ്യക്ഷനായിരുന്നു. മുൻ മന്ത്രിയും കുട്ടനാട് എം.എൽ.എയുമായ തോമസ് ചാണ്ടി പരിപാടി ഉദ്ഘാടനം ചെയ്തു. കുവൈറ്റില്‍ നിന്നുള്ള സഹായധന സ്വരൂപിക്കുന്നതിന് നോര്‍ക്കയുടെ ചുമതലയുള്ള നോർക്ക ഡയറക്ടർ ഡോക്ടർ രവി പിള്ള മുഖ്യ പ്രഭാഷണം നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News