വീണ്ടും ആര്‍എസ്എസ് അക്രമം; ഒഞ്ചിയത്ത് സിപിഎെഎം നേതാവിന്‍റെ വീടിന് നേരെ ബോംബേറ്

വടകര : ഒഞ്ചിയത്തും വടകരയിലും അക്രമം അവസാനിപ്പിക്കാതെ ആര്‍എസ്എസ്. സിപിഐ എം ഒഞ്ചിയം ഏരിയാ കമ്മിറ്റിയംഗത്തിന്‍റെ വീടിന് നേരെ ആര്‍എസ്എസ് സംഘം ബോംബെറിഞ്ഞു.

ഏരിയാ കമ്മിറ്റിയംഗവും റിട്ട അധ്യാപകനുമായ പി പി ചന്ദ്രശേഖരന്‍റെ കെ ടി ബസാറിലെ രയരങ്ങോത്തെ വീടിനുനേരെയാണ് ഞായറാഴ്ച രാത്രി ഒന്‍പതോടെ ആര്‍എസ്എസ് ക്രിമിനല്‍ സംഘം ബോംബെറിഞ്ഞത്. ഉഗ്രസ്‌‌‌ഫോടന ശേഷിയുള്ള ബോംബ് പൊട്ടിത്തെറിച്ച് വീടിന്‍റെ വരാന്തയിലെ തൂണ് തകര്‍ന്നു.

ചന്ദ്രശേഖരനും കുടുംബവും അകത്തെ മുറിയില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നതിനാല്‍ ഇവര്‍ക്ക് പരിക്കേറ്റില്ല. ഗര്‍ഭിണിയായ മകളും ഈ സമയത്ത് വീട്ടിലുണ്ടായിരുന്നു.

സംഭവമറിഞ്ഞ് വടകര പൊലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. വടകരയില്‍ ഇന്ന് രാവിലെ മുതല്‍ ആര്‍എസ്എസ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരിക്കുകയാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here