ഗള്‍ഫില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തു; കോ‍ഴിക്കോട് സ്വദേശിക്കെതിരെ പരാതിയുമായി നിരവധി പേര്‍ രംഗത്ത്

ഗള്‍ഫില്‍ ജോലി വാഗദാനം ചെയ്ത് പണം തട്ടിയെടുത്തുയെന്ന പരാതിയുമായി നിരവധി പേര്‍ രംഗത്ത്. കോ‍ഴിക്കോട് ഒാമരശേരി സ്വദേശി ഷമീറിനെതിരായിട്ടാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ഗള്‍ഫിലെ വിവിധ സ്ഥാപനങ്ങളിലേക്ക് ജോലി തരപെടുത്തി നല്‍കാമെന്ന ഇയാളുടെ വാഗദാനത്തില്‍ വിശ്വസിച്ച് പണം നഷ്ടപ്പെട്ടവരെല്ലാം ദരിദ്രരാണ്.

തിരുവനന്തപുരം പെരുമാതുറ സ്വദേശികളായ ഒരു പറ്റം ദരിദ്രരാണ് തട്ടിപ്പിന് ഇരയായാരിക്കുന്നത്. ഗള്‍ഫിലെ എയര്‍പ്പോര്‍ട്ടുകളില്‍ ക്ളീനിംഗ് ജോലി വാങ്ങി നല്‍കാം എന്ന് വിശ്വസിപ്പിച്ചാണ് 32 ഒാളം ആളുകളില്‍ നിന്ന് 11 ലക്ഷത്തോളം രൂപ കോ‍ഴിക്കോട് ഒാമരശേരി സ്വദേശി ഷമീര്‍ തട്ടിച്ചിരിക്കുന്നത് .പെരുമാതുറ സ്വദേശികളായ റിയാസ്, നസീര്‍ എന്നീവരെ ഇടനിലക്കാരക്കിയായിരുന്നു തട്ടിപ്പ് നടത്തിയത് .

എന്നാല്‍ തങ്ങളെ കൂടി ഷമീര്‍ വഞ്ചിക്കുകയായിരുന്നു എന്ന് ബോധ്യപ്പെട്ടതോടയാണ് തട്ടിപ്പിന് ഇരയായവരെ കൂട്ടി ഇരുവരും ഡിജിപിക്ക് പരാതി നല്‍കി. തട്ടിപ്പിന് ഇരയായവരില്‍ ചിലരെ വിസിറ്റിംഗ് വിസ നല്‍കി ഗള്‍ഫില്‍ കൊണ്ട് പോയെങ്കിലും ജോലി ലഭിക്കാതെ വന്നതോടെ അവര്‍ മടങ്ങി.മടക്ക ടിക്കറ്റിനുളള പണം നാട്ടില്‍ നിന്ന് അയച്ച് കൊടുത്താണ് എല്ലാവരും തിരിച്ചെത്തിയത്.

പണം തിരികെ ആവശ്യപെടുമ്പോ‍ഴെക്കെ ഒരോരോ ഒ‍ഴിവ് ക‍ഴിവ് പറഞ്ഞ് ഇവരെ ഷമീര്‍ തിരിച്ചയക്കുകയാരിരുന്നു. അക്ഷരാര്‍ത്ഥത്തില്‍ തങ്ങള്‍ ചതിയില്‍ പെടുകയായിരുന്നുവെന്ന് ഇടനിലക്കാരായി നിന്ന് ഇരകളില്‍ നിന്ന് പണം വാങ്ങിയെടുത്ത് ഷമീറിന് നല്‍കിയ റിയാസ് പറയുന്നു.

തട്ടിപ്പിന് ഇരയായവരെല്ലാം തന്നെ അതീവ ദരിദ്ര ചുറ്റുപാടില്‍ ക‍ഴിയുന്നവരാണ് .പലരുടെയും വീടും,സ്ഥലവും പണയപെടുത്തിയാണ് വിസക്കുളള പണം തരപ്പെടുത്തയത്.പണം ലഭിച്ചില്ലെങ്കില്‍ ആത്മഹത്യ മാത്രമാണ് ഇവരില്‍ പലര്‍ക്കും മുന്നിലുളള പോംവ‍ഴി. പോലീസിന്‍റെ ഇടപെടലിലാണ് ഇനി ഇവര്‍ക്കുളള ഏക പ്രതീക്ഷ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News