ജയ്‌പൂരില്‍ സിക്ക വൈറസ്‌ പടരുന്നു; 38 ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

രാജസ്ഥാനിലെ ജയ്‌പൂരില്‍ സിക്ക വൈറസ്‌ പടരുന്നു. 22 പേര്‍ാണ്‌ സിക്ക വൈറസ്‌ സ്ഥിരീകരിച്ചിരിക്കുന്നത്‌. വൈറസ്‌ പടരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ്‌ കേന്ദ്ര ആരോഗ്യമന്ത്രാലയത്തോട്‌ വിശദമായ റിപ്പോര്‍ട്ട്‌ തേടി.

സാഹചര്യങ്ങള്‍ പഠിക്കാന്‍ ആരോഗ്യേ്‌മന്ത്രാലയത്തിന്റെ സംഘം ഇന്ന്‌ ജയ്‌പൂരിലെത്തും. സെപ്‌റ്റംബര്‍ 24 നാണ്‌ രാജസ്ഥാനില്‍ സിക്ക വൈറസ്‌ സ്ഥിരീകരിച്ചത്‌. വൈറസ്‌ സ്ഥീരികരിച്ച 22 പേരെ ജയ്‌പൂര്‍ എസ്‌എംഎസ്‌ ആശുപത്രിയില്‍ പ്രത്യേക വാര്‍ഡില്‍ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്‌.

രാജസ്ഥാന്‌ പിന്നാലെ ബിഹാറിലും സിക്ക ഭീഷണി നിലവിലുള്ളതിനാല്‍ 38 ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News