പുതിയ സിനിമ നിർമ്മാണ കമ്പനിയുമായി മുൻ ഇന്ത്യൻ ഫുട്‌ബോൾ താരവും കേരളത്തിന്റെ അഭിമാനവുമായ ഐ.എം വിജയന്‍ രംഗത്ത്. ബിഗ് ഡാഡി എന്റര്‍ടെയിന്‍മെന്റ് എന്ന പേരില്‍ സുഹൃത്തുക്കള്‍ക്കൊപ്പമാണ് ഐ.എം വിജയന്‍ പുതിയ പ്രൊഡക്ഷന്‍ കമ്പനി ആരംഭിക്കുന്നത്.

സുഹൃത്തുക്കളായ അരുണ്‍ തോമസ്, ദീപു ദാമോദര്‍ എന്നിവരുമായി ചേര്‍ന്നാണ് വിജയന്‍ കമ്പനി ആരംഭിച്ചത്. ഫേസ്ബുക്ക് വഴി ഐ.എം വിജയന്‍ തന്നെയാണ് സിനിമ നിര്‍മ്മാണ രംഗത്തേക്കുള്ള തന്റെ വരവ് പ്രഖ്യാപിച്ചത്.

ആദ്യസിനിമ ഫുട്‌ബോള്‍ റിലേറ്റഡ് സിനിമയായിരിക്കുമെന്നും ഐ.എം വിജയന്‍ പറഞ്ഞു. മലയാളത്തിലും തമിഴിലും നിരവധി കഥാപത്രങ്ങൾക്ക് ജീവൻ നൽകിയ നടനാണ് ഐ.എം വിജയന്‍.ശാന്തം, ആകാശത്തിലെ പറവകള്‍, ക്വട്ടേഷന്‍, കിസാന്‍, മഹാസമുദ്രം, ഗ്രേറ്റ് ഫാദര്‍, എബ്രഹാമിന്റെ സന്തതികള്‍ എന്നിവയാണ് ഐ.എം വിജയന്‍ അഭിനയിച്ച പ്രധാന സിനിമകള്‍.

ഫേസ്ബുക്ക് പോസ്റ്റ്

ഹായ് ഫ്രണ്ട്‌സ്,
പുതിയൊരു സംരഭത്തിനു തുടക്കം കുറിയ്ക്കുകയാണ്.
ഞാനും സുഹൃത്തുക്കളായ അരുണ്‍ തോമസ്, ദീപു ദാമോദര്‍ എന്നിവരും ചേര്‍ന്ന്
BIG DADDY ENTERTAINMENT
എന്ന പേരില്‍ ഒരു മൂവി പ്രൊഡക്ഷന്‍ കമ്പനി ആരംഭിക്കുന്നു. തീര്‍ച്ചയായും എല്ലാവരുടെയും പിന്തുണയും സ്‌നേഹവും അനുഗ്രവും ഞങ്ങള്‍ക്കുണ്ടാകണം.

കമ്പനിയുടെ ആദ്യസിനിമയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു.
കൂടുതല്‍ വിവരങ്ങള്‍ അടുത്ത ഘട്ടത്തില്‍ പങ്കുവയ്ക്കുന്നതാണ്.
ഒരു കാര്യം മാത്രം പറയാം.
ആദ്യസിനിമ തീര്‍ച്ചയായും ഒരു ഫുട്‌ബോള്‍ റിലേറ്റഡ് സിനിമ ആയിരിക്കും !
നന്ദി.