കേരളാ തീരത്ത് ശക്തമായ കാറ്റിന് സാധ്യത; കനത്ത ജാഗ്രതാ നിർദ്ദേശം

കേരള, കർണ്ണാടക തീരങ്ങളിൽ വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ 35 മുതൽ 45 km വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 50 കിമീ വേഗതയിലും കാറ്റടിക്കുവാൻ സാധ്യത.

ലക്ഷദ്വീപ് തീരങ്ങളിൽ വടക്ക് ദിശയിൽ നിന്നും മണിക്കൂറിൽ 35 മുതൽ 45 km വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 50കിമീ വേഗതയിലും കാറ്റടിക്കുവാൻ സാധ്യതയുണ്ട്. ഇതിന്റെ ഫലമായി അറബികടലിന്റെ മധ്യ പടിഞ്ഞാറൻ തീരങ്ങളിലും വടക്ക് പടിഞ്ഞാറൻ തീരങ്ങളിലും കടൽ പ്രക്ഷുബ്ധമോ അതിപ്രക്ഷുബ്ധമോ ആകാൻ സാധ്യതയുണ്ട്.

ആയതിനാൽ മത്സ്യതൊഴിലാളികൾ അറബികടലിന്റെ മധ്യ പടിഞ്ഞാറൻ തീരങ്ങളിലും വടക്ക് പടിഞ്ഞാറൻ തീരങ്ങളിലും , ഗൾഫ് ഓഫ് യെദൻ തീരങ്ങളിലും ഒക്ടോബർ 13 വരെ മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥാ കേന്ദ്രം നിര്‍ദ്ദേശം നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News