കരളില്‍ കോറിയിട്ട വിപ്ലവം; കേരള സര്‍വ്വകലാശാലാ തിരഞ്ഞെടുപ്പിലും ചരിത്ര വിജയം ആവര്‍ത്തിച്ച് എസ്എഫ്എെ

കേരള യൂണിവേഴ്സിറ്റിക്ക് കീ‍ഴിലെ കോളേജ് യൂണിയനുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ എസ്എഫ്ഐ തൂത്ത് വാരി.

തിരഞ്ഞെടുപ്പ് നടന്ന 64 കോളേജുകളിൽ 62 കോളേജുകളിലും എസ് എഫ് ഐ വൻഭൂരിപക്ഷത്തിൽ വിജയിച്ചു. പുരോഗമന നിലപാട് ഉയര്‍ത്തിപിടിച്ച എസ് എഫ് ഐയോടൊപ്പമാണ് വിദ്യാര്‍ത്ഥികളുടെ മനസെന്ന് തെളിഞ്ഞതായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സച്ചിന്‍ദേവ് പീപ്പിളിനോട് പറഞ്ഞു

സമരോല്‍സുകമായ മതനിരപേക്ഷത സമരസപ്പെടാത്ത വിദ്യർത്ഥിത്വം എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചാണ് കേരള സര്‍വ്വകലാശാലക്ക് കീ‍ഴിലെ ക്യാമ്പസുകളിലെ തിരഞ്ഞെടുപ്പിനെ നേരിട്ടത് .

തിരഞ്ഞെടുപ്പ് നടന്ന 64 കോളേജുകളിൽ 62 കോളേജുകളിലും എസ് എഫ് ഐ വൻഭൂരിപക്ഷത്തിൽ വിജയിക്കുകയായിരുന്നു.

തിരുവനന്തപുരം ജില്ലയിലെ യൂണിവേഴ്സിറ്റി കോളേജ്, ആർട്സ് കോളേജ്, സംസ്കൃത കോളേജ് ,കാര്യവട്ടo ഗവ :കോളേജ്, കാട്ടാക്കട ക്രിസ്ത്യൻ കോളേജ്, മ്യൂസിക് കോളേജ്, എന്നിവിടങ്ങളിൽ എസ് എഫ് ഐ നേരത്തെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.

മംഗലപുരം സെന്‍റ് സേവ്യേ‍ഴ്സ് കോളേജ് കെ. എസ്. യൂവിൽ നിന്ന് തിരിച്ചുപിടിച്ചു.ക‍ഴക്കൂട്ടം എജെ കോളേജ് യൂണിയന്‍ എഐഎസ്എഫില്‍ നിന്ന് പിടിച്ചെടുത്തു.

തിരവനന്തപുരം ജില്ലയിലെ 31 കോളേജുകളില്‍ 30 ഉം എസ്എഫ് ഐ നേടി . കൊല്ലം ജില്ലയിലെ 18 കോളേജുകളില്‍ 17 കോളേജുകളും എസ്എഫ്ഐ നേടിയപ്പോ‍ള്‍ ,ആലപ്പു‍ഴ,പത്തനംതിട്ട ജില്ലയിലെ മു‍ഴുവന്‍ ക്യാമ്പസുകളും എസ് എഫ് ഐ തൂത്ത് വാരി.

ശബരിമല സ്ത്രീ പ്രവേശന വിഷയം കത്തികാളുന്ന പന്തളത്തെ എന്‍ എസ് എസ് കോളേജ് എസ് എഫ് ഐ വന്‍ഭൂരിപക്ഷത്തിന് വിജയിച്ചു.

എസ് എഫ് ഐ ഉയര്‍ത്തുന്ന പുരോഗമന നിലപാടുകള്‍ക്കുളള അംഗീകാരമാണ് വിജയമെന്ന് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി കെ എം സച്ചിന്‍ദേവ് പീപ്പിളിനോട് പറഞ്ഞു

നവോത്ഥാന മൂല്യങ്ങള്‍ ഉറപ്പാക്കുന്നതിനായി എസ് എഫ് ഐയുടെ നേതൃത്വത്തില്‍ നവേത്ഥാന ക്ലാസ് മുറികള്‍ സംഘടിപ്പിക്കുമെന്ന് എസ് എഫ് ഐ സംസ്ഥാന ഭാരവാഹികളായ വി എ വനീഷ്, കെ എം സച്ചിന്‍ ദേവ് എന്നിവര്‍ അറിയിച്ചു.

എസ് എഫ് ഐയുടെ വിജയാഹ്ളാദ പ്രകടനത്തിന് നേരെ മാര്‍ ഇവാനിയോസ് കോളേജിലെ കെ എസ് യു പ്രവര്‍ത്തകര്‍ കല്ലേറിഞ്ഞതിനെ തുടര്‍ന്ന് കോളേജിന് നാളെ അവധി പ്രഖ്യാപിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News