ബ്രൂവറി ലൈസന്‍സ്; അപേക്ഷകള്‍ പരിശോധിക്കാന്‍ നാലംഗ സമിതി

ബ്രൂവറികള്‍ക്കും ബോട്‌ലിംഗ് കോമ്പൗണ്ടിങ് ആന്‍റ് ബ്ലെന്‍ഡിംഗ് യൂണിറ്റുകള്‍ക്കും സമര്‍പ്പിക്കുന്ന അപേക്ഷകളുടെ അര്‍ഹത സംബന്ധിച്ച് മാനദണ്ഡങ്ങള്‍ തയ്യാറാക്കാന്‍ സർക്കാർ സമിതി രൂപീകരിച്ചു.നികുതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അധ്യക്ഷയായ നാലംഗ സമിതിയെയാണ് നിയോഗിച്ചത്.

യൂണിറ്റുകള്‍ക്ക് അനുമതിക്കുവേണ്ടി സമര്‍പ്പിക്കുന്ന അപേക്ഷകളുടെ അര്‍ഹത സംബന്ധിച്ച് നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും അനുസൃതമായി മാനദണ്ഡങ്ങള്‍ തയ്യാറാക്കാന്‍വേണ്ടിയാണ് സമിതി രൂപീകരിച്ചത്.

നികുതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ആശാതോമസ് അധ്യക്ഷയായ നാലംഗ സമിതിയെയാണ് സർക്കാർ നിയോഗിച്ചത്.

എക്‌സൈസ് കമ്മീഷണര്‍, ജോയിന്റ് എക്‌സൈസ് കമ്മിഷണര്‍,നികുതി വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി എന്നിവര്‍ മറ്റ് അംഗങ്ങളാണ്. സമിതി ഒക്ടോബര്‍ 31 നകം ശുപാര്‍ശ സമര്‍പ്പിക്കണം.

സംസ്ഥാനത്ത് പ്രവർത്തിക്കുന്ന മദ്യഷാപ്പുകളിൽ വിതരണത്തിനാവശ്യമായ ഇന്ത്യൻ നിർനമ്മിത ‍‍വിദേശ മദ്യവും ബിയറും സംസ്ഥാനത്ത് തന്നെ ഉദ്പാദിപ്പിക്കുന്നതിന് വേണ്ടി ബ്രൂവറികൾക്കും സർക്കാർ അധീനതയിലുള്ള മലബാർ ഡിസ്റ്റിലറീസ് ലിമിറ്റഡ് ഉൾപ്പടെ രണ്ട് കോബൗണ്ടിങ് ബ്ലൻഡിംഗ് ആന്‍റ് ബോട്ടിലിംഗ് യൂണിറ്റുകൾക്കും അനുമതി നൽകി സർക്കാർ ഉത്തരവായിരുന്നു.

എന്നാൽ അനുമതി നൽകിയിതിൽ അടിസ്ഥാനരഹിതമായ വിവാദമുയർന്ന സാഹചര്യത്തിൽ ആ ഉത്തരവ് സർക്കാർ റദ്ദ് ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here