പതിനെട്ടാം പടികയറാന്‍ മമ്മുക്കയും; ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു – Kairalinewsonline.com
DontMiss

പതിനെട്ടാം പടികയറാന്‍ മമ്മുക്കയും; ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

പുറത്ത് വന്ന പോസ്റ്ററില്‍ മമ്മൂക്കയുടെ ഇതുവരെ ആരും കാണാത്തൊരു ലുക്കാണ് പരീക്ഷിച്ചിരിക്കുന്നത്

ആഗസ്റ്റ് സിനിമാസിന്‍റെ ബാനറില്‍ നിര്‍മ്മിക്കുന്ന പതിനെട്ടാം പടിയില്‍ മമ്മൂട്ടി നായകന്‍. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇന്നലെ വൈകുന്നേരം നിര്‍മാതാക്കള്‍ പുറത്ത് വിട്ടു.

നടന്‍, തിരക്കഥാകൃത്ത് എന്ന നിലയില്‍ ശ്രദ്ധേയനായ ശങ്കര്‍ രാമകൃഷ്ണന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് പതിനെട്ടാം പടി.

ആഗസ്റ്റ് സിനിമ നിര്‍മ്മിക്കുന്ന സിനിമ നേരത്തെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും സിനിമയില്‍ മമ്മൂട്ടി അഭിനയിക്കുന്നുണ്ടെന്നുള്ള കാര്യം ഇന്നലെ വൈകുന്നേരം നിര്‍മാതാക്കളാണ് പുറത്ത് വിട്ടത്.

പതിനെട്ടാം പടിയില്‍ ജോണ്‍ അബ്രഹാം പാലക്കല്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. പുറത്ത് വന്ന പോസ്റ്ററില്‍ മമ്മൂക്കയുടെ ഇതുവരെ ആരും കാണാത്തൊരു ലുക്കാണ് പരീക്ഷിച്ചിരിക്കുന്നത്.

ചിത്രത്തില്‍ നായകന് സമാനമായ അതിഥി വേഷത്തിലായിരിക്കും മമ്മൂട്ടി അഭിനയിക്കുന്നതെന്നാണ് സൂചന.

To Top