‘അച്ഛാ ദിന്‍ എവിടെയെന്ന് ചോദിക്കുമ്പോള്‍ ചിരി വരുന്നു’; ‘പതിനഞ്ച് ലക്ഷവും ഇന്ധന വില കുറയ്ക്കലും’ അധികാരത്തിലെത്താനുള്ള വാഗ്ദാനങ്ങള്‍ മാത്രമെന്ന് കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി

പതിനഞ്ച് ലക്ഷം ബാങ്കിലിടുമെന്നും, പെട്രോള്‍ വില നാല്‍പ്പത് രൂപയാക്കുമെന്നുമുള്ള വാഗ്ദാനങ്ങള്‍ പൊള്ളയായിരുന്നുവെന്ന് വെളിപ്പെടുത്തി കേന്ദ്ര ഗതാഗതമന്ത്രി നിധിന്‍ ഗഡ്കരി. 2014ല്‍ അധികാരം ലഭിക്കുമെന്ന് ഉറപ്പിലാത്തതിനാല്‍ ജനങ്ങളെ പറ്റിക്കാനാണ് വാഗ്ദാനങ്ങള്‍ നല്‍കിയത്.

ഇപ്പോള്‍ അവര്‍ അഛാ ദിന്‍ എവിടെയെന്ന് ചോദിക്കുമ്പോള്‍ ഞങ്ങള്‍ ചിരിക്കുകയാണന്നും ഒരു മറാത്തി ചാനലിന്റെ പ്രോഗാമില്‍ നിധിന്‍ ഗഡ്കരി വ്യക്തമാക്കുന്ന വീഡിയോ ചാനല്‍ പുറത്ത് വിട്ടു.

അച്ഛാ ദിന്‍ എവിടെയെന്ന് ജനം ചോദിക്കുമ്പോള്‍ ചിരി വരുകയാണന്ന് കേന്ദ്ര ഗതാഗത മന്ത്രിയും മുന്‍ ബിജെപി അദ്ധ്യക്ഷനുമായ നിധിന്‍ ഗഡ്ക്കരി.

ഈ ദൃശ്യങ്ങള്‍ നോക്കുക. ഒരു മറാത്തി ചാനലില്‍ നാന പടേക്കറുമായി നടത്തുന്ന സംഭാഷണം. ഉല്ലാസവാനായിരിക്കുന്ന ഗഡ്ക്കരി അവസാനം ആ സത്യം വെളിപ്പെടുത്തുന്നു.

2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് നല്‍കിയതെല്ലാം പൊള്ളയായ വാഗ്ദാനങ്ങള്‍. ഒരിക്കലും നരേന്ദ്രമോദി അധികാരത്തില്‍ എത്തുമെന്ന് പ്രതീക്ഷിച്ചില്ല.അത് കൊണ്ട് ജനങ്ങളെ പറ്റിക്കാന്‍ അച്ചാ ദിന്‍ പറഞ്ഞു.

പതിനഞ്ച് ലക്ഷവും, നാല്‍പ്പത് രൂപയുടെ പോട്രോളുമൊക്കെ വെറുതെ.പക്ഷെ ഇപ്പോള്‍ ഞങ്ങളാണ് അധികാരത്തില്‍. ജനങ്ങള്‍ വാഗ്ദനങ്ങള്‍ ഓര്‍പ്പിക്കുമ്പോള്‍ ചിരി വരുകയാണന്നും ചിരിച്ച് ഉലസിച്ച് കൊണ്ട് ഗഡ്കരി പറയുന്നു.

ഗഡ്കരിയുടെ വെളിപ്പെടുത്തല്‍ വീഡിയോ ട്വീറ്ററില്‍ ഷെയര്‍ ചെയ്ത രാഹുല്‍ഗാന്ധി ജനങ്ങളെ ദുരുപയോഗം ചെയ്ത വിവരം അവര്‍ അറിയിന്നുണ്ടെന്നും ട്വീറ്റ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News