ശബരിമല മാളികപ്പുറം മേൽശാന്തി നിയമനം; ഇന്റർവ്യൂ വീഡിയോയിൽ പകർത്തണമെന്ന് ഹൈക്കോടതി

ശബരിമല മാളികപ്പുറം മേൽശാന്തി നിയമനത്തിന് നടക്കുന്ന ഇന്റർവ്യൂ വീഡിയോയിൽ പകർത്തണമെന്ന് ഹൈക്കോടതി

നിയമനം കൂടുതൽ സുതാര്യമാക്കുന്നതിന് ഇത് ഉപകരിക്കുമെന്ന് സംസ്ഥാന സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും കോടതിയെ അറിയിച്ചു.

മുൻ ഹൈക്കോടതി ജഡ്ജി ആർ ഭാസ്കരനെ നിരീക്ഷകനായി കോടതി നിയമിച്ചു.

ദേവസ്വം സ്പെഷ്യൽകമ്മീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി നടപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here