ഇരുപത്തി മൂന്നാമത് ഐഎഫ്എഫ്കെ ഡിസംബർ 7 മുതൽ 13 വരെ തിരുവനന്തപുരത്ത്

ഇരുപത്തി മൂന്നാമത് രാജ്യാന്തര ചലച്ചിത്രമേള ഡിസംബർ 7മുതൽ 13വരെ തിരുവനന്തപുരത്ത് നടക്കും. പ്രളയക്കെടുതി കണക്കിലെടുത്ത് ചെലവ് ചുരുക്കിയാണ് മേള സംഘടിപ്പിക്കുക എന്നും പൊതുഖജനാവിൽ നിന്ന് പണം എടുക്കാത്തതിനാൽ സ്പോണ്‍സർഷിപ്പ് വ‍ഴിയും ഡെലിഗേറ്റ് ഫീസ് വർദ്ദിപ്പിച്ചുമാണ് പരിപാടി നടത്തുന്നതെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി എക ബാലൻ പറഞ്ഞു.

ക‍ഴിഞ്ഞ വർഷം 6കോടി 35 ലക്ഷം രൂപ ചെലവ് വന്ന മേള ഇത്തവണ മൂന്നരക്കേടി രൂപ ചെലവിൽ നടത്താനാണ് സാംസ്ക്കാരിക വകുപ്പ് തൂരുമാനിച്ചിരിക്കുന്നത്. ഇതിനായി സ്പോണ്‍സർഷിപ്പ് സ്വീകരിക്കും കൂടാതെ നിലവിലെ 650 എന്ന ഡെലിഗേറ്റ് ഫീസ് 2000മായി വർദ്ദിപ്പിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് പകുതി ഫീസ് ഈടാക്കിയായിരിക്കും പാസ് നൽകുക.ഇങ്ങനെ പന്ത്രണ്ടായിരം പാസുകൾ നൽകാനാണ് ഉദ്ദേശിക്കുന്നത്.

മുൻ വർഷത്തെപോലെ മത്സര വിഭാഗം ഉൾപ്പടെ എല്ലാ വിഭാഗത്തിലും ചിത്രങ്ങൾ പ്രതർശിപ്പിക്കും. എന്നാൽ ഇത്തവണ സമഗ്ര സംഭാവനക്കുള്ള അച്ചീവ് മെന്‍റ് അവാർഡ് ഉണ്ടാകില്ല.മേള നടക്കുന്ന ദിവസങ്ങലിൽ മുഖ്യവേദിക്ക് പുറത്ത് നടത്തുന്ന മറ്റ് പരിപാടികൾ ഒ‍ഴിവാക്കിയിട്ടുണ്ട്. സ്പോണ്‍സർ ഷിപ്പ് പത്ര പരസ്യം നൽകി സ്വീകരക്കുന്നത്.

പ്രളയക്കെടുതിയിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലികളർപ്പിച്ച് നിശാഗന്ധിയിൽ ഉദ്ഘാടന ചടങ്ങ് ലളിതമായി നടത്തും. അവസാനദിവസം നടക്കുന്ന ലളിതമായ ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News