ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ആവേശത്തിലാക്കി, കാത്തിരിപ്പുകള്‍ക്കൊടുവില്‍ ഒടിയന്‍റെ ട്രെയിലര്‍ എത്തി. മലയാളികളുടെ കംപ്ലീറ്റ് ആക്ടര്‍ മോഹന്‍ലാല്‍ രണ്ടു വ്യത്യസ്ത ഗെറ്റപ്പുകളിലാണ്എചിത്രത്തില്‍ എത്തുന്നത്.

മോഹന്‍ലാലിന്‍രെ അഭിനയ ജീവിതത്തിലെ വേറിട്ട ചിത്രമായാണ് ഒടിയനെ വിലയിരുത്തുന്നത്. തീപ്പൊരി ആക്​ഷനും ഡയലോഗുകളുമായി മോഹന്‍ലാല്‍ ട്രെയിലറില്‍ നിറഞ്ഞു നില്‍ക്കുകയാണ്. മഞ്ജു വാരിയർ, പ്രകാശ് രാജ്,നന്ദു, സിദ്ദിഖ് തുടങ്ങിയവരെയും ട്രെയിലറില്‍ കാണാം. ട്രെയിലര്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തുക‍ഴിഞ്ഞു.

വിഎ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ തിരക്കഥ ദേശീയ അവാർഡ് ജേതാവായ ഹരികൃഷ്ണനാണ്. പീറ്റർ െഹയ്നാണ് ആക്​ഷൻ കൊറിയോഗ്രഫി.ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.