ശബരിമല വനഭൂമി; കേന്ദ്ര ഉന്നതാധികാര സമിതി ശബരിമലയില്‍ പരിശോധന നടത്തും

ശബരിമലയില്‍ വനഭൂമി ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ കേന്ദ്ര ഉന്നതാധികാര സമിതി ഈ മാസം 25 ന് ശേഷം ശബരിമലയിലെത്തും.

മാസ്റ്റര്‍ പ്ലാന്‍ ലംഘിച്ച് നിര്‍മാണം നടത്തിയിട്ടുണ്ടോ എന്ന് അന്വേഷിക്കാനാണ് ഉന്നതാധികാര സമിതി നേരിട്ട് ശബരിമലയിലെത്തുന്നത്. അതേസമയം മാസ്റ്റര്‍ പ്ലാന്‍ ലംഘിച്ചു നിര്‍മാണങ്ങള്‍ നടത്തിയെന്ന പരാതിയില്‍ ഉന്നതാധികാര സമിതി ദേവസ്വം ബോര്‍ഡിനോട് വിശദീകരണം തേടി.

സന്നിധാനത്തെ മൂന്ന് നിര്‍മാണങ്ങളില്‍ മാസ്റ്റര്‍ പ്ലാന്‍ ലംഘനം നടത്തിയതായി സംസ്ഥാന ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ വ്യക്തമാക്കി. മാസ്റ്റര്‍ പ്ലാന്‍ കര്‍ശനമായി നടപ്പിലാക്കണമെന്ന് ദേശീയ കുടുവാ സംരക്ഷണ അതോറിറ്റി ആവശ്യപ്പെട്ടു.

ഇല്ലെങ്കില്‍ പരിസ്ഥിതിയ്ക്ക് വലിയ ആഘാതമുണ്ടാകുമെന്നും അതോറിറ്റി ചൂണ്ടികാട്ടി. പമ്പയിലെ അനധികൃത നിര്‍മ്മാണങ്ങള്‍ പ്രളയത്തില്‍ ഒലിച്ചുപോയെന്ന് ദേവസ്വം കമ്മീഷണര്‍ സമിതിയെ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News