ജിഷ കേസില്‍ ജഡ്ജിയെ വിമർശിച്ച ആളൂർ ഹൈക്കോടതിയിൽ മാപ്പ് പറഞ്ഞു

ജഡ്ജിയെ വിമർശിച്ചെന്ന കോടതിയലക്ഷ്യ കേസിൽ അഭിഭാഷകനായ ബി എ ആളൂർ ഹൈക്കോടതിയിൽ മാപ്പ് പറഞ്ഞു.ഇതോടെ ആളൂരിനെതിരായ കോടതിയലക്ഷ്യ കേസ് ഹൈക്കോടതി തീർപ്പാക്കി.

പെരുമ്പാവൂരിലെ നിയമവിദ്യാർത്ഥിനിയുടെ കൊലപാതക്കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പറഞ്ഞ ദിവസമാണ് പ്രതിഭാഗം അഭിഭാഷകനായിരുന്ന ബി എ ആളൂർ ജഡ്ജിക്കെതിരെ അധിക്ഷേപം നടത്തിയത്.

ഇതെ തുടർന്ന് ആളൂരിനെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് എറണാകുളം സ്വദേശിയായ അഭിഭാഷകൻ പ്രിൻസിപ്പൽ സെഷൻസ് കോടതിക്ക് പരാതി നൽകി. പ്രഥമ ദൃഷ്ട്യാ കുറ്റം നിലനിൽക്കുമെന്ന് സെഷൻസ് കോടതി ഹൈക്കോടതിക്ക് ശുപാർശ നൽകി.

ഹൈക്കോടതി കേസ് പരിഗണിക്കവെ ആളൂർ തന്റെ പരാമർശം തെറ്റായിപ്പോയെന്ന് സമ്മതിക്കുകയും മാപ്പപേക്ഷിക്കുകയും ചെയ്യുകയായിരുന്നു. ഇതെ തുടർന്നാണ് മാപ്പപേക്ഷ സ്വീകരിച്ച് ആളൂരിനെതിരായ കോടതിയലക്ഷ്യ നടപടി ഹൈക്കോടതി അവസാനിപ്പിച്ചത്. മേലിൽ ഇത്തരം തെറ്റുകൾ ആവർത്തിക്കരുതെന്നും ഹൈക്കോടതി ആളൂരിന് മുന്നറിയിപ്പ് നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here