മുസ്ലിം സ്ത്രീകളെ പള്ളിയിൽ പ്രവേശിപ്പിക്കണം; പർദ ധരിക്കാൻ നിർബന്ധിക്കരുത്; പൊതുതാൽപ്പര്യഹർജി ഹൈക്കോടതിയിൽ

മുസ്ലിം സ്ത്രീകളെ പള്ളിയിൽ പ്രവേശിപ്പിക്കണമെന്നും പർദ ധരിക്കാൻ നിർബന്ധിക്കരുതെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാൽപ്പര്യഹർജി. അഖില ഭാരത ഹിന്ദുമഹാസഭാ കേരള ഘടകം പ്രസിഡന്റ് സ്വാമി ദത്താത്രേയ സായ് സ്വരൂപാണ് ഹർജിക്കാരൻ .

മക്കയിൽ സ്ത്രീകൾക്ക് പ്രവേശന വിലക്കില്ലെന്നും മുസ്സീം സ്ത്രീകൾക്ക്പ്രവേശനം നിഷേധിക്കുന്നത് തുല്യതക്കും ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിന്റേയുംലംഘനമാണന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി.

ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ വ്യക്തിക്ക് സ്വാതന്ത്ര്യം ഉണ്ടന്നിരിക്കെ പർദ ധരിക്കാൻ നിർബന്ധിക്കുന്നത് വ്യക്തിസ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റ മാണന്നും ഹർജിയിൽ ആരോപിക്കുന്നു. കേന്ദ്ര സംസ്ഥാന സർക്കാരുകളും ന്യൂനപക്ഷ മന്ത്രാലയവും വഖഫ് ബോർഡും കേസിൽ എതിർകക്ഷികളാണ് .

ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കാൻ സുപ്രീം കോടതി ഉത്തരവിട്ട പശ്ചാത്തലത്തിൽ പള്ളികളിൽ മുസ്ലീം സ്ത്രീകൾക്ക് പ്രവേശനം നൽകേണ്ടത് കാലഘട്ടത്തിന്റെ
ആവശ്യമാണന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News