മോദി രാജ്യത്തിന്റെയല്ല, അനില്‍ അംബാനിയുടെ കാവല്‍ക്കാരന്‍; റാഫേല്‍ ഇടപാടില്‍ മറുപടി നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ മോദി രാജിവയ്ക്കണമെന്നും രാഹുല്‍ ഗാന്ധി

ദില്ലി: റാഫേല്‍ ഇടപാടില്‍ തൃപ്തികരമായ വിശദീകരണം നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ മോദി രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

റാഫേല്‍ ഇടപാടിലൂടെ അഴിമതിക്കാരനാണെന്ന് വ്യക്തമായെന്നും മോദി രാജ്യത്തിന്റെയല്ല, അനില്‍ അംബാനിയുടെ കാവല്‍ക്കാരനായി മാറിയെന്നും രാഹുല്‍ ഗാന്ധി പരിഹസിച്ചു.

റാഫേല്‍ ഇടപാടില്‍ റിലയന്‍സിനെ പങ്കാളിയാക്കാന്‍ ഇന്ത്യയില്‍ നിന്ന് സമ്മര്‍ദ്ദം ഉണ്ടായെന്ന് ദാസോ കമ്പനി സീനിയര്‍ എക്‌സിക്യൂട്ടീവിന്റെ വെളിപ്പെടുത്തല്‍ അഴിമതി നടന്നെന്ന് വ്യക്തമാക്കുന്നതായും കാരറിനെക്കുറിച്ച് വ്യക്തമായി വിശദീകരണം നല്കാന്‍ സാധിക്കുന്നില്ലെങ്കില്‍ മോദി രാജി വയ്ക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

പ്രധാനമന്ത്രി അഴിമതിക്കാരനാണെന്ന് വെളിപ്പെടുത്തലുകള്‍ വ്യക്തമാക്കുന്നു. പ്രതിരോധ മന്ത്രി നിര്‍മല സീതാരമാന്റെ അടിയന്തര ഫ്രാന്‍സ് സന്ദര്‍ശനം എന്തോ മറച്ചു വയ്ക്കാന്‍ ഉണ്ടെന്ന് വ്യക്തമാക്കുന്നതായും രാഹുല്‍ ആരോപിച്ചു.

മോദി രാജ്യത്തിന്റെ പ്രധാനമന്ത്രി അല്ലാതെയായിരിക്കുന്നു. 3000 കോടി രൂപ അനില്‍ അംബാനിയുടെ കീശയില്‍ നിക്ഷേപിച്ച മോദി രാജ്യത്തിന്റയല്ല അംബാനിയുടെ കാവല്‍ക്കാരനായാണ് മറിയതെന്ന് രാഹുല്‍ പരിഹസിച്ചു.

വലിയ ഒരു കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്ന ദാസോ കമ്പനി ഇന്ത്യന്‍ ഗവണ്‍മെന്റ് ആഗ്രഹിക്കുന്നതെ പറയൂ. പുതിയ വിശദീകരണത്തിനു പിന്നിലെ കാരണം അതാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here