പ്രളയക്കെടുതി; കേരള പുനര്‍നിര്‍മാണത്തിന് 45000 കോടി വേണമെന്ന് യുഎന്‍ – Kairalinewsonline.com
Kerala

പ്രളയക്കെടുതി; കേരള പുനര്‍നിര്‍മാണത്തിന് 45000 കോടി വേണമെന്ന് യുഎന്‍

റോഡുകളുടെ നിര്‍മാണത്തിനായി തന്നെ 8554 കോടി രൂപവേണ്ടിവരും

പ്രളയക്കെടുതിയില്‍ നിന്നും കരകയറാന്‍ കേരള പുനര്‍നിര്‍മിതിക്ക് 45270 കോടി രൂപ വേണ്ടിവരുമെന്ന് യുഎന്‍ റിപ്പോര്‍ട്ട്. യുഎന്‍ സംഘം റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറിക്ക് കൈമാറി.

പ്രളയം തടയാന്‍ നെതര്‍ലന്റ് മാതൃകയില്‍ കേരളം ജലനയം രൂപീകരിക്കണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

റോഡുകളുടെ നിര്‍മാണത്തിനായി തന്നെ 8554 കോടി രൂപവേണ്ടിവരും. കുട്ടനാടിനുവേണ്ടി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കണം. പ്രളയമേഖലകളിലെ ജനവാസം തടയണം.

മഹാമാരിയാണ് കേരളത്തില്‍ ഉണ്ടായിരിക്കുന്നതെന്നും തുക എത്രയും വേഗം കണ്ടെത്തി പുനര്‍നിര്‍മാണ പ്രകൃയ വേഗത്തില്‍ നടപ്പിലാക്കണമെന്നും യുഎന്‍ സംഘം നല്‍കിയ റിപ്പോര്‍ട്ടിയല്‍ പറയുന്നു

To Top