മരണപ്പെട്ട സ്ത്രീ ശബരിമല സ്ത്രീപ്രവേശന സമരത്തില്‍ പങ്കാളിയായെന്ന വ്യാജ പ്രചാരണവുമായി സംഘപരിവാര്‍. തന്റെ അമ്മ രണ്ട് വര്‍ഷം മുന്‍പ് മരിച്ചതാണെന്ന് മകന്‍ തന്നെ വിശദീകരണവുമായി രംഗത്തെത്തിയതോടെ വര്‍ഗീയവാദികളുടെ മറ്റൊരു വ്യാജ പ്രചാരണം കൂടി പൊളിയുകയായിരുന്നു.

സ്ത്രീപ്രവേശനത്തിനെതിരെ എന്‍എസ്എസ് നടത്തുന്ന നാമജപയാത്രയില്‍ പങ്കെടുത്തുവെന്ന പേരില്‍ രണ്ടുവര്‍ഷം മുമ്പ് മരിച്ച ഒരു സ്ത്രീയുടെ ചിത്രമാണ് പ്രചരിപ്പിക്കുന്നത്. രണ്ടു വര്‍ഷം മുമ്പ് മരിച്ചു പോയതാണ് തന്റെ അമ്മയെന്നും പിന്നെ എപ്പോഴാണ് നാമജപ ഘോഷ യാത്രയ്ക്ക് പോയതെന്നും ചിത്രം പോസ്റ്റ് ചെയ്തവനെ ഊളംപാറയ്ക്ക് കൊണ്ടു പോകണമെന്നും മകന്‍ ബാബു പിഎസ് എന്നയാള്‍ ഫേസ്‌ബുക്കില്‍ പറഞ്ഞു.

ശംഖൊലി എന്ന ഫേസ്‌ബുക്ക് പേജാണ് ചിത്രം പ്രചരിപ്പിച്ചത്. വെള്ളാപ്പള്ളിയെ തള്ളി ഈഴവ സമുദായം അയ്യപ്പസ്വാമിയുടെ നാമജപ ഘോഷയാത്രയില്‍ അണിചേര്‍ന്ന് കഴിഞ്ഞു. ഞങ്ങള്‍ക്ക് വലുത് ശ്രീനാരായണീയര്‍ ആണെന്നും പോസ്റ്റില്‍ പ്രചരിപ്പിക്കുന്നുണ്ട്‌.