ബ്രൂവറിയില്‍ തെറ്റിദ്ധാരണ പരത്താന്‍ വീണ്ടും പ്രതിപക്ഷ നീക്കം; അപ്പോളോ ബ്രൂവറി തുടങ്ങാനുള്ള അപേക്ഷ എംപി പുരുഷോത്തമന്‍ ആദ്യം നല്‍കിയത് ഉമ്മന്‍ചാണ്ടിക്ക്; അപേക്ഷ ഉമ്മന്‍ചാണ്ടി എക്‌സൈസ് കമ്മീഷണര്‍ക്ക് കൈമാറിയെന്നും രേഖകള്‍

തിരുവനന്തപുരം: അപ്പോളോ ബ്രൂവറി തുടങ്ങാനുളള അപേക്ഷ എംപി പുരുഷോത്തമന്‍ ആദ്യം നല്‍കിയത് ഉമ്മന്‍ചാണ്ടിക്ക്. അപ്പോളോ ബ്രൂവറീസിന്റെ അപേക്ഷ ഉമ്മന്‍ചാണ്ടി എക്‌സൈസ് കമ്മീഷണര്‍ക്ക് കൈമാറിയെന്നും സര്‍ക്കാര്‍ രേഖകള്‍. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആദ്യ കാലത്ത് അപ്പോളോ ബ്രൂവറീസിന്റെ അപേക്ഷ നിഷേധിച്ചതിനെ ചൊല്ലി തെറ്റിധാരണ പരത്താന്‍ വീണ്ടും പ്രതിപക്ഷ നീക്കം.

അപ്പോളോ ബ്രൂവറിസ് എന്ന ബിയര്‍ നിര്‍മ്മാണ കമ്പനി 2010 മുതല്‍ തങ്ങള്‍ക്ക് കേരളത്തില്‍ ബിയര്‍ നിര്‍മ്മാണത്തിന് അനുമതി നല്‍കണം എന്ന് സര്‍ക്കാരിന് അപേക്ഷ നല്‍കുന്ന കമ്പനിയാണ്. എന്നാല്‍ തുടര്‍ച്ചയായി ഇവരുടെ അപേക്ഷകള്‍ നിരസിക്കപ്പെട്ടു.

2014ല്‍ ബാറുകള്‍ പൂട്ടുകയും വീര്യം കൂടിയ ബിയറും വൈനും വില്‍ക്കാന്‍ കഴിയുന്ന ബിയര്‍ വൈന്‍ പാര്‍ലറുകള്‍ ഉമ്മന്‍ചാണ്ടി യഥേഷ്ടം അനുവദിച്ച കാലത്ത് ഒരിക്കല്‍ കൂടി അപേക്ഷ നല്‍കാന്‍ അപ്പോളോ ബ്രുവറീസ് ഉമ്മന്‍ചാണ്ടിയെ സമീപിച്ചു.

2015 മെയ് 9നായിരുന്നു എംപി പുരുഷോത്തന്‍ ഉമ്മന്‍ചാണ്ടിക്ക് നേരിട്ട് അപേക്ഷ നല്‍കിയത്. അപേക്ഷ ലഭിച്ചയുടന്‍ കത്ത് അന്നത്തെ എക്‌സൈസ് കമ്മീഷണരായ അനില്‍ സേവ്യറിന് ഉമ്മന്‍ചാണ്ടി കൈമാറി.

അപേക്ഷ അംഗീകരിച്ച് അപ്പോളോ ബ്രുവറീസിന്റെ അപേക്ഷ അനുവദിക്കാവുന്നതാണെന്ന് എക്‌സൈസ് കമ്മീഷണര്‍ ശുപാര്‍ശയും ചെയ്തു. ബീവറേജസ് കോര്‍പറേഷനും അനുകൂല നിലപാടാണ് സ്വീകരിച്ചത്.

എന്നാല്‍ അപേക്ഷ സര്‍ക്കാരിന്റെ പരിഗണയില്‍ വന്നത് 2016 ജൂണിലാണ്. അപ്പോഴേക്കും എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയിരുന്നു. അധികാരമേറ്റങ്കിലും പിണറായി വിജയന്‍ സര്‍ക്കാരിന്റെ മദ്യനയം രൂപപ്പെട്ടിരുന്നില്ല. അതിനാല്‍ തന്നെ കഴിഞ്ഞ സര്‍ക്കാരിന്റെ മദ്യനയമനുസരിച്ച് എക്‌സൈസ് വകുപ്പ് അപ്പോളോ ബ്രൂവറീസിന്റെ അപേക്ഷ നിരസിച്ചു.

നിരസിച്ചത് സാങ്കേതികമായി എല്‍ഡിഎഫിന്റെ കാലത്താണെങ്കിലും ഫയല്‍ നടപടി ക്രമങ്ങള്‍ രൂപപ്പെട്ടത് മുഴുവന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ്. ഇതാണ് വസ്തുതയെന്നിരിക്കെ മാധ്യമങ്ങളെ കണ്ട പ്രതിപക്ഷ നേതാവ് ഇതാകെ മറച്ച് വെച്ച് സര്‍ക്കാരിനെതിരെ വീണ്ടും തെറ്റിധാരണജനകമായി പ്രതികരണം നല്‍കി രംഗത്തെത്തുകയായിരുന്നു.

പിണറായി സര്‍ക്കാര്‍ അപ്പോളോ ബ്രൂവറീസിന്റെ അപേക്ഷ നിരസിക്കുന്ന 2016 ജൂണ്‍ മാസത്തില്‍ പ്രബല്യത്തിലുണ്ടായിരുന്നത് യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയമായിരുന്നു. പിണറായി സര്‍ക്കാരിന്റെ ആദ്യ മദ്യനയം രൂപപെടുന്നത് 2017 ജൂണില്‍ ആണ്.

അതിന് മുന്‍പുളള എത് തരം ബ്രൂവറി അപേക്ഷകള്‍ക്കും ബാധകമാവുക 2015ല്‍ യുഡിഎഫ് പാസക്കിയ മദ്യനയമാണിരിക്കെയാണ് രമേശിന്റെ പുതിയ തെറ്റിധാരണജനകമായ പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News