തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിധിയുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങള്‍ക്കിടെ മുഖ്യമന്ത്രി പിണറായി വിജയനെ ജാതിപ്പേര് കൂട്ടി തെറിവിളിച്ച ചെറുകോല്‍ സ്വദേശിനി മണിയമ്മ മാപ്പു പറഞ്ഞു.

ചാനലുകാര്‍ എന്തങ്കിലും പറയാന്‍ പറഞ്ഞപ്പോഴാണ് താന്‍ അങ്ങനെ പറഞ്ഞതെന്നും ഈഴവരെ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും മണിയമ്മ പറഞ്ഞു. ഈഴവ സമുദായത്തിലുള്ളവര്‍ തന്നോട് ക്ഷമിക്കണമെന്നും അവര്‍ ഫേസ്ബുക്ക് വീഡിയോയിലൂടെ പറഞ്ഞു.

സംഭവത്തില്‍ മണിയമ്മക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. എസ്എന്‍ഡിപി യോഗം ഭാരവാഹിയായ വി.സുനില്‍ കുമാര്‍ എന്നയാള്‍ നല്‍കിയ പരാതിയില്‍ ആറന്മുള പൊലീസാണ് കേസെടുത്തത്.

ശബരിമല സ്ത്രീപ്രവേശന വിധിയോട് എങ്ങനെ പ്രതികരിക്കുന്നുവെന്ന ചോദ്യത്തിനായിരുന്നു സ്ത്രീയുടെ അധിക്ഷേപ മറുപടി.

‘ഇതിന് മുമ്പുള്ള കാര്യങ്ങള്‍ക്കൊക്കെ പിണറായി എന്തോ ചെയ്തു? ആ ചോ**** മോന്റെ മോന്തയടിച്ച് പറിക്കണം’ എന്നായിരുന്നു ഇവരുടെ മറുപടി.