‘കായംകുളം കൊച്ചുണ്ണി’ തിയേറ്ററുകളില്‍; കൊച്ചുണ്ണിയുടെ പ്രതിഷ്ഠ കൊണ്ട് ശ്രദ്ധ നേടി പത്തനംതിട്ടയിലെ ഈ ക്ഷേത്രവും

പ്രേക്ഷകര്‍ കാത്തിരുന്ന നിവിന്‍ പോളി മോഹന്‍ ലാല്‍ ചിത്രമായ കായംകുളം കൊച്ചുണ്ണി പ്രദര്‍ശനത്തിന് എത്തുമ്പോള്‍ ഇസ്ലാം മതസ്ഥനായ കൊച്ചുണ്ണിയുടെ പ്രതിഷ്ഠ കൊണ്ട് ശ്രദ്ധ നേടുകയാണ് പത്തനംതിട്ട ഇലന്തൂരിലെ ഇടപ്പാറ മലര്‍ ദേവര്‍ നട ക്ഷേത്രം. മതസൗഹാര്‍ദത്തിന്റെ മാതൃക കൂടിയാവുകയാണ് ഈ ക്ഷേത്രം.

ധനികരുടെ പക്കല്‍ നിന്നും പണം തട്ടിയെടുത്ത് പാവപ്പെട്ടവര്‍ക്ക് വീതിച്ചു നല്‍കുന്ന ഒരു കഥാപാത്രമായായാണ് കായംകുളം കൊച്ചുണ്ണിയെ ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നത്. ഇസ്ലാം മതവിശ്വാസിയായിരുന്ന കായംകുളം കൊച്ചുണ്ണിയുടെ പ്രതിഷ്ഠയാണ് പത്തനംതിട്ട കോഴഞ്ചേരി ഇടപ്പാറ മലദേവര്‍നട ക്ഷേത്രത്തിലെ പ്രത്യേകത.

പത്തൊന്‍പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന കായംകുളം കൊച്ചുണ്ണി ദൈവീക സങ്കല്‍പ്പമായാണ് ഇവിടെ കുടികൊള്ളുന്നത്.മോക്ഷം കിട്ടാതെ അലഞ്ഞുതിരിഞ്ഞ കൊച്ചുണ്ണിയുടെ ആത്മാവിനെ മാന്ത്രികനായ ഊരാളി മൂപ്പന്‍ ആവാഹിച്ച് ഇവിടെ പ്രതിഷ്ഠിക്കുകയായിരുന്നു വെന്നാണ് പറയപ്പെടുന്നത്.

കായംകുളം കൊച്ചുണ്ണിയുടെ പ്രതിഷ്ഠയ്ക്ക് മുന്നില്‍ തങ്ങളുടെ ആവശ്യങ്ങളുടെ പൂര്‍ത്തികരണത്തിനായി നിരവധി ഭക്തജനങ്ങളാണ് എത്താറുള്ളത്. ആവശ്യങ്ങളെല്ലാം കൊച്ചുണ്ണി നടത്തി കൊടുക്കാറുള്ളതായി വിശ്വാസികള്‍ സാക്ഷ്യപ്പെടുത്തുന്നു.

അതിന് പ്രത്യുപകാരമായി വെറ്റില, അടയ്ക്ക, തിരികള്‍, നാടന്‍ മദ്യം, പുകയില തുടങ്ങിയവ കൊച്ചുണ്ണിയുടെ പ്രതിഷ്ഠയ്ക്ക് മുന്നില്‍ നേര്‍ച്ച നല്‍കാറുമുണ്ട്.

കൊച്ചുണ്ണിയുടെ ജീവിതകഥ പറഞ്ഞ് മലയാള സിനിമാ ചരിത്രത്തിലെ മികച്ച ഏടായി മാറുവാന്‍ പോകുന്ന കായംകുളം കൊച്ചുണ്ണിയിലും ക്ഷേത്രവും കൊച്ചുണ്ണിയുടെ പ്രതിഷ്ഠയും പ്രധാന ഭാഗവുമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News