മലയാളിയായ കെന്നഡി സ്പൈഡർമാനിലും

പ്രശസ്ത ഹോളിവുഡ് സംവിധായകനായ ജോണ്‍ വാട്ട്സിന്റെ പുതിയ ചിത്രമായ സ്പൈഡർമാനിലും ഇറ്റാലിയൻ മലയാളിയായ കെന്നഡിക്കു തന്റെ അഭിനയമികവ് പ്രകടിപ്പിക്കാൻ വീണ്ടും അവസരം.

നേരത്തെ പല സിനിമകളിലും സീരിയലിലും അഭിനയിച്ചു കഴിവ് തെളിയിച്ച ജോണ്‍ കെന്നഡി ടോം ഹോളണ്ട് നായകനായ spiderman Far from home എന്ന ഹോളിവുഡ് ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നു. ഇതിന്റെ ഷൂട്ടിംഗ് വെനീസിൽ പുരോഗിക്കുകയാണ്

ഫുട്ബോൾ രാജ്യമായ ഇറ്റലിയിൽ ക്രിക്കറ്റിന്റെ വേരുകൾ മുളപ്പിച്ചത് കെന്നഡിയാണ് ഇറ്റലിയിലെ സ്കൂളുകളിൽ ക്രിക്കറ്റ്‌ പരിശീലകനായും സേവനം അനുഷ്ടിച്ചിട്ടുണ്ട് , ഇപ്പോൾ ഗ്രൂപ്പ്‌ ഓഫ് ഇറ്റാലിയൻ ടെക്‌നിഷ്യൻസ് ഓഫ് ക്രിക്കറ്റിൽ അംഗവുമാണ്

ഇതിനിടയിലാണ് ആകസ്മികമായി ക്ലിന്റ് ഈസ്ടവുഡിന്റെ 15:17 to പാരീസ് എന്ന ചിത്രത്തിൽ അവസരം ലഭിച്ചത്.കൂടാതെ മലയാളസിനിമയായ രക്തരക്ഷസ് എന്നാ സിനിമയിലും കെന്നഡി വേഷമിട്ടു.

സ്കൈ ചാനൽ സംപ്രേക്ഷണം ചെയ്ത മൊസാര്‍ട്ട് ഇന്‍ ദി ജംഗിള്‍ എന്ന സീരിയലിലും കെന്നഡി അഭിനയിച്ചിട്ടുണ്ട് കൂടാതെ ഇറ്റാലിയൻ ഫിലിം ആയ Niente Di Serio, holywood film ആയ Head full of honey BMW കാറിന്റെ ഇന്റര്‍നാഷണല്‍ പരസൃ ചിത്രത്തിലും വേഷമിട്ടു കൊണ്ട് അഭിനയത്തിന്റെ യാത്ര തുടർന്ന് സ്പൈഡർമാന്‍ എന്ന ലോക സിനിമയില്‍ എത്തിനിൽക്കുകയാണ് കെന്നഡി.

ബെന്‍ ഗോമസിന്റെയും സെലിൻ നെറ്റോയുടെയും മകനാണ്. ഭാരൃ ഇറ്റലിക്കാരിയായ നടാഷയാണ്
മകന്‍ ഫ്രന്‍ചേസ്കോ കൊല്ലം കടവൂർ സ്വദേശിയാണ് കെന്നഡി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News