‘റിലയന്‍സിനെ തിരഞ്ഞെടുത്തത് സ്വന്തം നിലയ്ക്ക്’; നിര്‍മ്മലാ സീതാരാമന്‍ റഫേല്‍ നിര്‍മ്മാണ യൂണിറ്റ് സന്ദര്‍ശിക്കാനിരിക്കെ കരാറിനെ ന്യായികരിച്ച് സിഇഒ

റഫേല്‍ കരാറില്‍ സ്വന്തം നിലയ്ക്കാണ് റിലയന്‍സിനെ തിരഞ്ഞെടുത്തത് ദസാള്‍ട്ട് സിഇഒ എറിക് ട്രാപ്പിയര്‍. നിലവിലെ വിവാദങ്ങള്‍ ദുഖകരമെന്നും സി.ഇ.ഒ പറഞ്ഞു. കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ ഇന്ന് ഫ്രാന്‍സില്‍ റഫേല്‍ നിര്‍മ്മാണ യൂണിറ്റ് സന്ദര്‍ശിക്കാനിരിക്കെയാണ് കരാറിനെ ന്യായികരിച്ച് സിഇഒയുടെ വിശദീകരണം.

അതേ സമയം റിലയന്‍സിനെ തിരഞ്ഞെടുക്കാന്‍ നിര്‍ബന്ധിതമാവുകയായിരുന്നുവെന്ന ദസാള്‍ട്ട് ഡപ്യൂട്ടി സി.ഇ.ഒ ലോയ്കി സെഗാലന്റെ വെളിപ്പെടുത്തലിനെക്കുറിച്ച് സി.ഇ.ഒ പ്രതികരിച്ചില്ല.

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഫ്രാന്‍സിലുള്ള പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ദസാള്‍ട്ടിന്റെ റാഫേല്‍ നിര്‍മ്മാണ യൂണിറ്റ് സന്ദര്‍ശിക്കാനിരിക്കെയാണ് വിവാദങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന് അനുകൂലമായി കമ്പനി സിഇഒ രംഗത്ത് എത്തിയത്.

വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പിയ്ക്ക് അനുവദിച്ച് അഭിമുഖത്തില്‍ കരാറിനെ സി.ഇ.ഒ ന്യായീകരിച്ചു.പ്രതിരോധ രംഗത്തെ ഇന്ത്യന്‍ ചട്ടമായ ഡിഫെന്‍സ് പ്രൊക്യുറ്‌മെന്റ് പ്രകാരമാണ് റിലയന്‍സിനെ പങ്കാളിയായി തിരഞ്ഞെടുത്തത്.

ഇന്ത്യന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് സമര്‍ദം ഉണ്ടായിട്ടില്ല.പൊതുമേഖല സ്ഥാപനമായ എച്ച്.എം.എല്‍നെ ഒഴിവാക്കി റിലയന്‍സിനെ തിരഞ്ഞെടുത്തതിനേയും ദസോള്‍ട്ട് വിശദീകരിക്കുന്നു. റഫേല്‍ കൂടാതെ ഫാല്‍ക്കണ്‍ 200യിരം മോഡല്‍ ബിസിനസ് ജറ്റ് നിര്‍മ്മിക്കാനും പദ്ധതിയുണ്ട്.

ഇതിനായി ഇന്ത്യയില്‍ ദിര്‍ഘകാല സാനിധ്യം ഉറപ്പ് വരുത്താനാണ് റിലയന്‍സ് ഏവിയേഷനുമായി ചേര്‍ന്ന് സംയുക്ത സംരഭം തുടങ്ങിയത്. കരാറിനെക്കുറിച്ചുള്ള വിവാദങ്ങള്‍ ദുഖകരമെന്ന് വിശേഷിപ്പിച്ച സി.ഇ.ഒ, റിലയന്‍സിനെ തിരഞ്ഞെടുക്കാന്‍ നിര്‍ബന്ധിതനായി എന്ന ദസോള്‍ട്ടിന്റെ ഡപ്യൂട്ടി സി.ഇ.ഒ ലോയ്ക് സെഗാലന്റെ വാക്കുകളെക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here