മുഖ്യമന്ത്രിയെ ഒരു ശബരിമല സമരക്കാരി ജാതി വിളിച്ച് ആക്ഷേപിച്ചതിന് സമരം നയിക്കുന്നവർ ഉത്തരം പറയണമെന്ന് വെള്ളാപ്പള്ളി നടേശൻ

സമരക്കാർ സാമുദായിക വിദ്വേഷം പരത്തുന്നതിന്‍റെ തെളിവാണ് സമരക്കാരിയുടെ പരാമർശം. സമരക്കാരി മുഖ്യമന്ത്രിയുടെ ജാതിക്കു വിളിച്ചു.

സാമുദായിക വിദ്വേഷം പരത്തി അരാജകത്വം വളർത്താൻ സമരം നയിക്കുന്നവർ നടത്തുന്ന നീക്കത്തിന്റെ തെളിവാണ് ഇത്.

ഇതിന്റെ ഉത്തരവാദികൾ സമരക്കാരാണ്. സമരം നയിക്കുന്നവർ തന്നെ അതിന് ഉത്തരം പറയണം – വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.

കൈരളി പീപ്പിളിന്‍റെ അന്യോന്യം പരിപാടിയിൽ സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News