പുഞ്ചിരിയോടെ കൈയ്യിലിരുന്ന കുഞ്ഞു പെട്ടി ദീക്ഷിത ലക്ഷ്മി മന്ത്രി ഇ പി ജയരാജന് നേരെ നീട്ടി. കാതിൽ നിന്ന് അഴിച്ചെടുത്ത കുഞ്ഞു കമ്മലായിരുന്നു അതിൽ.
പ്രളയബാധിതർക്ക് മൂന്നര വയസ്സുകാരിയുടെ കുഞ്ഞ് കൈത്താങ്ങ്. മന്ത്രി ഇപി ജയരാജന്‍ അത് ഇരുകൈയ്യും നീട്ടി സ്വീകരിച്ചു.
കമ്മൽ കൈമാറിയ ശേഷം മന്ത്രിക്കൊരു ലാൽ സലാം പറഞ്ഞാണ് ദീക്ഷിത മടങ്ങിയത്. പാലക്കാട് എലപ്പുള്ളിയിലെ പാഡി കോയിൽ നടന്ന പരിപാടിക്കിടെയാണ് ദീക്ഷിത ദുരിതാശ്വാസ നിധിയിലേക്കുള്ള സഹായമായി കമ്മൽ കൈമാറിയത്.
പാഡികോയുടെ സെക്രട്ടറിയായ പിഎസ് ജീവന്‍റെയും ലക്ഷ്മിയുടെയും മകളാണ് മൂന്നരവയസ്സുകാരി ദീക്ഷിത.
ദുരിതാശ്വാസ നിധിയിലേക്കുള്ള സഹായങ്ങൾ അനാവശ്യ വിവാദങ്ങളുണ്ടാക്കി മുടക്കാനുള്ള ശ്രമം പല ഭാഗത്ത് നിന്നും നടക്കുന്നതിനിടയിലാണ് സഹായമെത്തിച്ച മറ്റു ആയിരങ്ങൾക്കൊപ്പം ചേർന്ന് ഈ മൂന്നര വയസ്സുകാരി മാതൃകയായി മാറുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here