സമരമല്ല സ്ത്രീകളോട് ശബരിമലയില്‍ പോകരുതെന്ന് പറയുന്നതാണ് വിധിയെ എതിര്‍ക്കുന്നവര്‍ക്ക് ചെയ്യാവുന്ന കാര്യം: വെള്ളാപ്പള്ളി

ശബരി മല വിധിയിൽ വേദനിക്കുന്നവർക്കു മുന്നിലുള്ള ഏറ്റവും നല്ല വ‍ഴി ക്ഷേത്ര ദർശനം ഒ‍ഴിവാക്കാൻ യുവതികളോട് അഭ്യർത്ഥിക്കുകയായിരുന്നു എന്ന് വെള്ളാപ്പള്ളി.

വിശ്വാസിയായ ഒരു യുവതിയും മറിച്ചു ചെയ്യില്ല. അതാണ് പാരമ്പര്യം. വിധി മറികടക്കാൻ ആദ്യം ചെയ്യാവുന്നത് അതാണ് – കൈരളി പീപ്പിളിലെ അന്യോന്യത്തിൽ വെള്ളാപ്പള്ളി വിശദമാക്കി.

ഇതിനു പകരം സമരത്തിലേയ്ക്കു പോയത് ശരിയല്ല. ശബരി മല പ്രശ്നത്തിലെ സമരം നി‍ഴൽ യുദ്ധമാണ് എന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel