തിരുവനന്തപുരം പ്രസ് ക്ലബിന് മുന്നിൽ കാറിൽ എത്തിയ സംഘം കത്തിയെറിഞ്ഞു

തിരുവനന്തപുരം പ്രസ് ക്ലബിന് മുന്നിൽ കാറിൽ എത്തിയ സംഘം കത്തിയെറിഞ്ഞു. സംഭവം നടന്ന ഉടൻ പൊലീസ് വാഹനത്തെ പിന്തുടർന്ന് പിടികൂടിയെങ്കിലും കാറിലുണ്ടായിരുന്നവരെ കണ്ടെത്താനായില്ല.പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇന്ന് വൈകുന്നേരം നാല് മണിയോടെയായിരുന്നു പ്രസ്ക്ലബിന് മുന്നിൽ കാറിലെത്തിയവർ പുറത്തേക്ക് എസ് ആകൃതിയിലുള്ള കത്തി വലിച്ചെറിഞ്ഞത്.

നിരവധിപേർ ഉണ്ടായിരുന്ന സ്ഥലത്ത് കത്തി ഒരു ഒാട്ടോയിൽ തട്ടി താ‍ഴെ വീണതിനാൽ വലിയൊരു അപകടം ഒ‍ഴിവായി.

സംഭവം നടന്നയുടൻ സ്ഥലത്തുണ്ടായിരുന്ന പൊലീസ് വാഹനത്തെ പിന്തുടർന്നെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് അന്വേഷണം ആരംഭിച്ച പൊലീസ് നിമിഷങ്ങൾക്കകം തൊട്ടടുത്ത് സാഫല്യം കോംബ്ലക്സിലെ പാർക്കിംഗ് ഗ്രൗണ്ടിൽ നിന്നും വാഹനം കണ്ടെടുത്തു. എന്നാൽ വാഹനത്തിലുണ്ടായിരുന്നവരെക്കുറിച്ച് വിവരമൊന്നും ലഭിച്ചില്ല. തുടർന്ന് കാർ സ്റ്റേഷനിലേക്ക് മാറ്റി.

എത്തിനാണ് പ്രസ്ക്ലബിനു മുന്നിൽ കത്തി വലിച്ചെറിഞ്ഞതെന്ന് പൊലീസിന് വിവരം ലഭ്യമായിട്ടില്ല. കൃത്യമായി വാഹനത്തിന്‍റെ രേഖകൾ പരിശോധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. അന്വോഷണത്തിലൂടെ മാത്രമെ കൃത്യമായ വിവരം ലഭിക്കു എന്ന് പൊലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here