‘ആ സത്യവും ഉടന്‍ പുറത്ത് വരും; അപ്പോള്‍ നഖങ്ങള്‍ മാത്രം കടിച്ചാല്‍ മതിയാവില്ല’; അമിതാഭ് ബച്ചനെതിരെ മീടു ക്യാമ്പയിനുമായി സിനിമ പ്രവര്‍ത്തക

‘ആ സത്യവും ഉടന്‍ പുറത്ത് വരും; അപ്പോള്‍ നഖങ്ങള്‍ മാത്രം കടിച്ചാല്‍ മതിയാവില്ല’. അമിതാഭ് ബച്ചനെതിരെ മീടു ക്യാമ്പയിനുമായി സിനിമ പ്രവര്‍ത്തക. മീടു ക്യാമ്പയിനില്‍ വിറങ്ങലിച്ചിരിക്കുകയാണ് ബോളിബുഡും സിനിമ ലോകവും. ഒരോ ദിനം ക‍ഴിയും തോറും മീടു വിലെ പുതിയ വെളിപ്പെടുത്തല്‍ വന്നുകൊണ്ടിരിക്കുകയാണ്.

അമിതാബ് ബച്ചനെതിരെയും ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലിന് തുടക്കം കുറിച്ചിരിക്കുകയാണ് സിനിമ പ്രവര്‍ത്തക സപ്‌ന ഭവാനി. തന്‍റെ ട്വിറ്ററിലൂടെയാണ്  ബോളിവുഡിലെ തിരക്കേറിയ ഹെയര്‍ സ്റ്റെലിസ്റ്റായ സപ്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

തന്‍റെ പിറന്നാള്‍ ദിനത്തില്‍ അമിതാഭ് ബച്ചന്‍ മീ ടു ക്യാമ്പയിനെ പിന്തുണച്ച് മുന്നോട്ട് വന്നിരുന്നു. ഇതിന് പിന്നാലെയാണ് സപ്നയുടെ ട്വീറ്റ്.  അമിതാഭ് ബച്ചനെക്കുറിച്ചുള്ള സത്യവും ഉടന്‍ പുറത്ത് വരുമെന്നും അപ്പോള്‍ നഖങ്ങള്‍ മാത്രം കടിച്ചാല്‍ മതിയീവില്ലെന്നും  കൈകള്‍ മുഴുവന്‍ കടിക്കേണ്ട അവസ്ഥയാവുമെന്നും സപ്ന ട്വീറ്റില്‍ വ്യക്തമാക്കുന്നു. അമിതാഭഅ ബച്ചന്‍ മീടു വിനെ പിന്തുണച്ചത് കണ്ടപ്പോള്‍ ഏറ്റവും വലിയ നുണ കേട്ടതായി തോന്നിയെന്നും സപ്ന പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News