ഇന്ധനവില വീണ്ടും വര്‍ദ്ധിപ്പിച്ചു. പെട്രോളിന്‌ 18 പൈസയുടെയും ഡീസലിന്‌ 29 പൈസയുടെയും വര്‍ദ്ധനവാണ്‌ ഇന്നുണ്ടായത്‌. ദില്ലിയില്‍ പെട്രാള്‍ വില 82 രുപ 66 പൈസയും ഡീസലിന്‌ 75രൂപ 19 പൈസയുമാണ്‌.

ആഭ്യന്തര ക്രൂഡ്‌ ഓയില്‍ ഉത്‌പാദനം വര്‍ദ്ധിപ്പിച്ച്‌ ഇന്ധനവില പിടിച്ചുനിര്‍ത്തുന്നത്‌ ആലോചിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇന്നലെ പ്രത്യേക യോഗം വിളിച്ചിരുന്നു. ഈ യോഗത്തില്‍ കാര്യമായ തീരുമാനങ്ങള്‍ ഉണ്ടായില്ലെന്ന്‌ വില വര്‍ദ്ധനവ്‌ വ്യക്തമാക്കുന്നു.

കഴിഞ്ഞ മാസം ഇന്ധനവിലയില്‍ 2 രൂപ 50 പൈസയുടെ കുറവ്‌ വരുത്തിയിരുന്നു. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ വിലവര്‍ദ്ധിപ്പിച്ചതിനാല്‍ വിലകുറച്ചതിന്റെ നേട്ടം ജനങ്ങള്‍ക്ക്‌ ലഭിച്ചില്ല