ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ തന്ത്രി കുടുംബം സുപ്രീംകോടതിയിൽ പുനഃ പരിശോധന ഹർജികൾ നൽകി.

കണ്ഠര് മോഹനര്, കണ്ഠര് രാജീവര് എന്നിവരാണ് പുനഃ പരിശോധന ഹർജികൾ നൽകിയത്. പ്രത്യേകം പ്രത്യേകം ആണ് ഹർജികൾ നല്കിയത്.

വിഗ്രഹ ആരാധന ഹിന്ദു മതത്തിൽ അനിവാര്യം ആണെന്നും, വിഗ്രഹത്തിന് അവകാശം ഉണ്ടെന്നും തന്ത്രി കുടുംബം.

ഭരണഘടനയുടെ 25 (1) അനുച്ഛേദം പ്രകാരം വിഗ്രഹത്തിന് ഉള്ള അവകാശം സുപ്രീം കോടതി കണക്കിൽ എടുത്തില്ലെന്ന് ഹർജിയിൽ പറയുന്നു.

ക്ഷേത്രത്തിന്റെ ആചാര അനുഷ്ഠാനങ്ങളുടെ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കാനുള്ള അധികാരം തങ്ങൾക്ക് ആണെന്നും തന്ത്രി കുടുംബം.