ഗായിക ചിൻമയിയെ കടന്നുപിടിച്ച് ചുംബിച്ചിട്ടുെണ്ടന്ന് സമ്മതിച്ച് സംഗീതസംവിധായകൻ രഘു ദീക്ഷിത്. തന്റെ തെറ്റിന് മാപ്പ് പറഞ്ഞിട്ടുണ്ടെന്നും ഉന്നയിച്ച ആരോപണങ്ങള്‍ ഒന്നും തന്നെ എതിര്‍ക്കുന്നില്ലെന്നും രഘു തുറന്നുപറഞ്ഞു.

തന്റെ ഭാഗത്ത് നിന്നും മോശം പെരുമാറ്റമുണ്ടായപ്പോൾ ചിന്മയി അത് തടയുകയും അവിടെ നിന്ന് ഓടി പോകുകയും ചെയ്തു. താന്‍ ചെയ്തത് ശരിയല്ലെന്ന് പറഞ്ഞ് പിന്നീട് ചിന്മയി തനിക്ക് സന്ദേശം അയച്ചിരുന്നതായും രഘു ദീക്ഷിത് പറഞ്ഞു.

അപ്പോള്‍ തന്നെ അവരോട് മാപ്പ് പറയുകയും ചെയ്തിരുന്നു കഴിഞ്ഞ മൂന്ന് വര്‍ഷമായി ഞാനും ഭാര്യയും തമ്മില്‍ പിരിഞ്ഞ് താമസിക്കുകയാണ്. വിവാഹ മോചനം അന്തിമഘട്ടത്തില്‍ നില്‍ക്കുകയാണ്.

ഈ അവസരത്തില്‍ എന്റെ മുന്‍ ഭാര്യയോട് മാപ്പ് ചോദിക്കുന്നതായും രഘു ദക്ഷിത് പറഞ്ഞു. സിനിമയില്‍ അവസരം കൊടുക്കാമെന്ന് പറഞ്ഞ് ഞാന്‍ ആരെയും ലൈംഗികമായി ഉപദ്രവിച്ചിട്ടില്ലെന്നും ദീക്ഷിത് കൂട്ടിച്ചേര്‍ത്തു