കൊച്ചി: മലയാള സിനിമയിലെ ദുരനുഭവം വെളിപ്പെടുത്തി നടി അര്‍ച്ചന പത്മിനി.

സാങ്കേതികപ്രവര്‍ത്തകനായ ഷെറിന്‍ സ്റ്റാലിനെതിരെയാണ് അര്‍ച്ചനയുടെ ആരോപണം. സംഭവത്തെക്കുറിച്ച് ഫെഫ്കയില്‍ പരാതി നല്‍കിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ലെന്നും അര്‍ച്ചന പറഞ്ഞു.

അര്‍ച്ചനയുടെ വാക്കുകള്‍:

”എനിക്ക് നീതി കിട്ടിയില്ല. നിലവിലുള്ള ഒരു സിസ്റ്റത്തിലും എനിക്ക് പ്രതീക്ഷയില്ല. സോഹന്‍ സീനു ലാലാണ് സമവായ ചര്‍ച്ചയ്ക്ക് വന്നത്. ഇയാള്‍ ഇപ്പോള്‍ റേപ്പിസ്റ്റിന്റെ നീതി എന്ന സിനിമ ചെയ്യാന്‍ പോകുന്നുവെന്നാണ് കേട്ടത്.

ഞാന്‍ സിനിമയില്‍ ചെറിയ റോളുകള്‍ക്ക് ചെയ്യുന്ന ആളാണ്. ഒരു പ്രമുഖ നടിക്കുണ്ടായ അനുഭവം ഇതാണെങ്കില്‍ എന്നെ പോലെ ഒരു ചെറിയ ആര്‍ട്ടിസ്റ്റിന്റെ അനുഭവം എന്തായിരിക്കും.

പൊലീസില്‍ പരാതി നല്‍കാത്തത് എനിക്ക് ജീവിതത്തില്‍ മറ്റു കാര്യങ്ങള്‍ ചെയ്യാനുള്ളതുകൊണ്ടും ഈ ഊളകളുടെ പുറകെ നടന്ന് സമയം കളയാനില്ലാത്തതും കൊണ്ടാണ്.”

ഡബ്യുസിസി നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടയാണ് അര്‍ച്ചനയുടെ വെളിപ്പെടുത്തല്‍.