തിരുവനന്തപുരം: മലയാള സിനിമാ മേഖലയിലെ മോശം പ്രവണതകള്‍ക്കെതിരെ പോരാട്ടം തുടരുമെന്ന് വനിതാ താരസംഘടനയായ ഡബ്ല്യുസിസി.

”വെളിപ്പെടുത്തലോ രാജിയോ അല്ല ഞങ്ങളുടെ ലക്ഷ്യം. വരും തലമുറയ്ക്ക് മാന്യമായി ജോലി ചെയ്യുന്നതിന് അവസരം ഉണ്ടാകണം. സിനിമാ മേഖല ശുദ്ധീകരിക്കുന്ന നടപടികളുമായി മുന്നോട്ടു പോകും.

അമ്മ സന്തുഷ്ട കുടുംബമല്ല. നേതൃത്വ മാറ്റമല്ല വേണ്ടത്. എന്നാലും അതാണ് അനിവാര്യമെങ്കില്‍ അതിനും തയ്യാറാവണം. നല്ല കുടുംബമാണെന്നും പറഞ്ഞ് ഇങ്ങനെ കണ്ണില്‍ പൊടിയിട്ട് നടക്കാന്‍ പറ്റില്ല.

ഞങ്ങള്‍ എന്തിനാണോ സംഘടന ഫോം ചെയ്തത്. അത് നിശ്ചയമായും നടത്തിയിരിക്കും. ഇനി മിണ്ടാതിരിക്കാന്‍ തീരുമാനമില്ല.
ഇനിയും ശക്തമായ പ്രതിഷേധമുണ്ടാകും.”-ഡബ്ല്യുസിസി ഭാരവാഹികള്‍ പറഞ്ഞു.