”പൊലീസില്‍ പരാതിപ്പെടാമെന്ന് അന്ന് അര്‍ച്ചനയോട് പറഞ്ഞതാണ്, എന്നാല്‍ സംഘടനപരമായ നടപടി മതിയെന്നായിരുന്നു മറുപടി”; ആരോപണത്തില്‍ ബി. ഉണ്ണിക്കൃഷ്ണന്റെ മറുപടി – Kairalinewsonline.com
DontMiss

”പൊലീസില്‍ പരാതിപ്പെടാമെന്ന് അന്ന് അര്‍ച്ചനയോട് പറഞ്ഞതാണ്, എന്നാല്‍ സംഘടനപരമായ നടപടി മതിയെന്നായിരുന്നു മറുപടി”; ആരോപണത്തില്‍ ബി. ഉണ്ണിക്കൃഷ്ണന്റെ മറുപടി

ഞങ്ങള്‍ അവരോട് ആദ്യം പറഞ്ഞത് ഇത് ഒരു ക്രിമിനല്‍ ഒഫന്‍സാണെന്നാണ്

തിരുവനന്തപുരം: സിനിമാ സെറ്റില്‍ നിന്നും മോശം അനുഭവം നേരിട്ടെന്ന വെളിപ്പെടുത്തല്‍ നടത്തിയ അര്‍ച്ചന പത്മിനിക്കെതിരെ സംവിധായകന്‍ ബി. ഉണ്ണിക്കൃഷ്ണന്‍ രംഗത്ത്.

അര്‍ച്ചന താന്‍ നേരിട്ട ദുരനുഭവം അറിയിച്ചപ്പോള്‍ തന്നെ നടപടി സ്വീകരിച്ചതാണെന്ന് ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു.

”പരാതി ലഭിച്ചപ്പോള്‍ തന്നെ അവരെ ഓഫീസിലേയ്ക്ക് വിളിച്ചു വരുത്തി. ഞാനുമുണ്ടായിരുന്നു സിബി മലയിലും ഉണ്ടായിരുന്നു. ഞങ്ങള്‍ അവരോട് ആദ്യം പറഞ്ഞത് ഇത് ഒരു ക്രിമിനല്‍ ഒഫന്‍സാണെന്നാണ്. പൊലീസ് കേസിന് വകുപ്പുള്ളതാണ് ഇതു സംഘടന കൈകാര്യം ചെയ്യണ്ട കാര്യമല്ല.”

”നിങ്ങളോടൊപ്പം ഞങ്ങള്‍ പൊലീസ് സ്റ്റേഷനില്‍ വരാം. ഇപ്പോള്‍ തന്നെ നമുക്കു പരാതി ഫയല്‍ ചെയ്യാം. എല്ലാ നിയമസഹായവും അതിനുവേണ്ട കാര്യങ്ങളും ഞങ്ങള്‍ തന്നെ ചെയ്തു തരാമെന്ന്. എന്നാല്‍ സംഘടനപരമായ നടപടി മതിയെന്നായിരുന്നു അര്‍ച്ചനയുടെ മറുപടി.”

”അയാളെ അപ്പോള്‍ തന്നെ സംഘടനയില്‍ നിന്ന് പുറത്താക്കി. പുറത്താക്കിയ ശേഷം ഇതിനകത്ത് പൊലീസ് നടപടി വേണ്ട എന്നും സംഘടനപരമായ നടപടി മാത്രം മതി എന്നും എഴുതിയതിനകത്ത് അര്‍ച്ചന ഒപ്പിട്ടിട്ടുണ്ട്.”

സംഭവത്തില്‍ തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചതിന് അര്‍ച്ചനയ്‌ക്കെതിരെയും ഡബ്ല്യുസിസിക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്നും
ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു.

To Top