തിയേറ്ററുകളില്‍ നിറഞ്ഞോടുന്ന ‘കായംകുളം കൊച്ചുണ്ണി’യുടെ വിജയത്തിനൊപ്പം, നിവിന്‍ പോളിക്ക് അപ്രതീക്ഷിത പിറന്നാള്‍ ആഘോഷമൊരുക്കി കൈരളി ടിവി.

ജെബി ജംഗ്ഷന്‍ പരിപാടിയുടെ ഷൂട്ടിനിടെയാണ് എംഡി ജോണ്‍ ബ്രിട്ടാസും സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസും അടക്കമുള്ളവര്‍ നിവിന്റെ പിറന്നാള്‍ ആഘോഷിച്ചത്.

പരിപാടിയുടെ ഓഡിയന്‍സായി എത്തിയ യുവതി-യുവാക്കള്‍ക്കൊപ്പം കേക്ക് മുറിച്ച നിവിന്‍ അവര്‍ക്കൊപ്പം സെല്‍ഫി എടുക്കുകയും ചെയ്തു.