ശബരിമല മേല്‍ശാന്തി നിയമനം; അഭിമുഖം പൂര്‍ത്തിയായി

തിരുവനന്തപുരം: ശബരിമല മേല്‍ശാന്തി നിയമനത്തിനുള്ള അഭിമുഖം പൂര്‍ത്തിയായി. തുലാം ഒന്നിന്ന് ശബരിമല സന്നിധാനത്ത് നടക്കുന്ന നറുക്കെടുപ്പിലൂടെയാകും പുതിയ മേല്‍ശാന്തിയെ പ്രഖ്യാപിക്കുക.

ശബരിമലമാളികപ്പുറം ക്ഷേത്രങ്ങളിലേക്ക് മേല്‍ശാന്തി നിയമനത്തിനായി അപേക്ഷ സമര്‍പ്പിച്ച ശാന്തിമാര്‍ക്കുള്ള അഭിമുഖം കഴിഞ്ഞ രണ്ടു ദിവസങ്ങളിലായിട്ടാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് നടന്നത്. ഇതില്‍ ശബരിമല ക്ഷേത്രത്തിലെ മേല്‍ശാന്തിക്കായുള്ള അഭിമുഖം 12ന് നടന്നു.

യോഗ്യത നേടിയ ആകെ 80 പേരാണ് ശബരിമല മേല്‍ശാന്തി അഭിമുഖത്തില്‍ പങ്കെടുത്തത്.13ാം തീയതി നടന്ന മാളികപ്പുറം ക്ഷേത്രത്തിലെ മേല്‍ശാന്തി അഭിമുഖത്തില്‍ 57 പേര്‍ പങ്കെടുത്തു. സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരവും ഹൈക്കോടതിയുടെ നിരീക്ഷകന്റെ സാന്നിദ്ധ്യത്തിലുമായിരുന്നു മേല്‍ശാന്തി അഭിമുഖം നടന്നത്.

അഭിമുഖ പരീക്ഷയില്‍ നിന്ന് നറുക്കെടുപ്പിലേക്ക് യോഗ്യത നേടിയവരുടെ ലിസ്റ്റ് നാളെ പ്രസിദ്ധീകരിക്കും. തുലാം മാസ പൂജകള്‍ക്കായി ക്ഷേത്രനട തുറക്കുന്ന ഒക്ടോബര്‍ 18 ന് ശബരിമല ക്ഷേത്രസന്നിധിയില്‍ വച്ച് മേല്‍ ശാന്തി നറുക്കെടുപ്പ് നടക്കും. ഇതിലൂടെയാകും പുതിയ മേല്‍ശാന്തിയെ പ്രഖ്യാപിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News