സംസ്ഥാന വിനോദസഞ്ചാര മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ്; ‘നെഫര്‍റ്റിറ്റി’ വരുന്നു

സംസ്ഥാനത്ത് വിനോദസഞ്ചാരമേഖലക്ക് ഉണര്‍വ്വേകാന്‍ ആഡംബര ജലയാനം. കടലിലെ ഉല്ലാസയാത്രക്കാണ് മികച്ച സൗകര്യങ്ങളോടു കൂടിയ നെഫര്‍റ്റിറ്റി എന്ന ആഡംബരജലയാനം സര്‍വ്വീസ് നടത്തുക. നവംബറോടെ കടലില്‍ ഇറങ്ങുന്ന നെഫര്‍റ്റിറ്റി കൊച്ചി കേന്ദ്രീകരിച്ചാകും സര്‍വ്വീസ് നടത്തുക.

സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ്. അതാണ് നെഫര്‍റ്റിറ്റി എന്ന ആഡംബരജലയാനം. കടലിലെ ഉല്ലാസയാത്രക്ക് മികച്ച സൗകര്യങ്ങളോടു കൂടിയ ‘നെഫര്‍റ്റിറ്റി’ സര്‍വ്വീസ് ആരംഭിക്കുന്നതിന് തയ്യാറായി കഴിഞ്ഞു. കേരളത്തില്‍ ഇതുവരെയുള്ള ഉല്ലാസ നൗകകളെ കവച്ചു വെക്കുന്ന സൗകര്യങ്ങളാണ് നെഫര്‍റ്റിറ്റിയിലുള്ളത്.

48.5മീറ്റര്‍ നീളം, 14.5 മീറ്റര്‍ വീതി , മൂന്ന് നിലകള്‍ ഇതാണ് ഈ ഉല്ലാസയാനത്തിന്റെ പ്രത്യേകത. ഓഡിറ്റോറിയം, സ്വീകരണഹാള്‍, ഭക്ഷണശാല, കുട്ടികള്‍ക്കുള്ള കളിസ്ഥലം, 3 തീയ്യറ്റര്‍, എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. പൂര്‍ണ്ണമായും ശീതീകരിച്ച ഈ യാനം മീറ്റിംഗുകള്‍, ആഘോഷങ്ങള്‍ തുടങ്ങിയവയ്ക്കും അനുയോജ്യമാണ്.

സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാന്‍ നൂതനസുരക്ഷാസംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. 250 ലൈഫ് ജാക്കറ്റുകള്‍, 400 പേര്‍ക്ക് കയറാവുന്ന ലൈഫ് റാഫ്റ്റുകള്‍, രണ്ട് ലൈഫ് ബോട്ടുകള്‍ തുടങ്ങിയ ജീവന്‍രക്ഷാസൗകര്യങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്.

കൂടാതെ അത്യാധുനികവാര്‍ത്താവിനിമയ സംവിധാനവും ഘടിപ്പിച്ചിരിക്കുന്നു. തീരത്തു നിന്നും 20 നോട്ടിക്കല്‍ മൈല്‍ പരിധിയില്‍ ഇന്ത്യയില്‍ എവിടേയും സര്‍വ്വീസ് നടത്താം. 16.14കോടി രൂപ ചെലവഴിച്ച് കേരള ഷിപ്പിംഗ് ആന്റ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്റെ നേത!ൃത്വത്തിലാണ് ‘നെഫര്‍റ്റിറ്റി’ ഒരുക്കിയിരിക്കുന്നത്.

നവംബറോടെ കടലിലിറങ്ങുന്ന നെഫര്‍റ്റിറ്റി കൊച്ചി കേന്ദ്രീകരിച്ചാകും സര്‍വ്വീസ് നടത്തുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News