ചെെനയ്ക്കെതിരെ വന്‍മതില്‍ തീര്‍ത്ത് ഇന്ത്യ; ചരിത്ര നിമിഷം നഷ്ടമായത് ചുണ്ടിനും കപ്പിനുമിടയില്‍

രാജ്യാന്തര സൗഹൃദ ഫുട്ബോള്‍ മത്സരത്തില്‍ ചൈനയെ ഗോള്‍രഹിത സമനിലയില്‍ തളച്ച് ഇന്ത്യ. നിരവധി അവസരങ്ങള്‍ ഇരു ടീമുകളും സൃഷ്ടിച്ചെങ്കിലും ഗോള്‍ കണ്ടെത്താന്‍ ക‍ഴിയാതെപോയി.

ഇന്ത്യന്‍ ഗോള്‍കീപ്പര്‍ ഗുര്‍പ്രീതിന്‍റെ സൂപ്പര്‍ സേവുകളാണ് ഇന്ത്യയ്ക്ക് സമനില സമ്മാനിച്ചത്. പ്രതിരോധനിരയില്‍ മലയാളി താരം അനസ് എടത്തൊടികയില്ലാതെ കളത്തിലിറങ്ങി.

ഇന്ത്യന്‍ പ്രതിരോധ നിര നായകന്‍ സന്തോഷ് ജിങ്കന്‍റെ നേതൃത്വത്തില്‍ മികച്ച പ്രകടനമാണ് കാ‍ഴ്ചവെച്ചത്. 21 വര്‍ഷത്തിനിടെ ഇന്ത്യും ചൈനയും മുഖാമുഖം വരുന്നത് ആദ്യമായാണ്. 18 തവണ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ 6 തവണയാണ് സമനിലയില്‍ പിരിഞ്ഞിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News